Advertisment

രണ്ടിലധികം മക്കളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന നിയമം മഹാരാഷ്ട്രയിൽ നിലവിലുള്ളതിനാല്‍ മൂന്നു മക്കളുള്ള രമേശ് വിനായക പാട്ടീലിന് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്ത അവസ്ഥയിലാണ്. ഈ വ്യക്തിക്ക് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഒരു ഭാര്യയെ വേണം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

വ്യക്തിക്ക് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഒരു ഭാര്യയെ വേണം ! നിലവിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്‌. ഈ മൂന്നു മക്കളാണ് ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തടസ്സമായി മാറിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് നടത്തുന്ന രമേശ് വനായകറാവു പാട്ടീല്‍ (Ramesh Vinayakrao Patil) എന്ന വ്യക്തി ഔറാംഗാബാദ് മുനിസിപ്പാലിറ്റിയിൽ മത്സരിക്കാനായി തനിക്ക് 25 നും 40 വയസ്സിനുമിടയിലുള്ള ഒരു ഭാര്യയെ വേണമെന്നും തൻ്റെ ആദ്യഭാര്യയെ ഉപേക്ഷിക്കാൻ തയ്യറാണെന്നും കാണിച്ച് അദ്ദേഹം ഔറംഗാ ബാദ് നഗരത്തിൽ പലയിടത്തും ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുകയാണ്. വിവാഹമോചനത്തിന് തൻ്റെ ഭാര്യ സമ്മതം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

publive-image

ഇതിനുള്ള കാരണം മഹാരാഷ്ട്രാ നവനിർമ്മാണസേനയുടെ (എംഎന്‍എസ്) ജില്ലാ ഉപാദ്ധ്യക്ഷനായ രമേശ് വിനായക പാട്ടീൽ അദ്ദേഹത്തിന് മൂന്നു മക്കളുള്ളതിനാൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്ത അവസ്ഥയിലാണ്.

രണ്ടിലധികം മക്കളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന നിയമം മഹാരാഷ്ട്രയിൽ നിലവിലുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനും നിലവിലെ ഭാര്യക്കും മത്സരിക്കാ നാകില്ല. അതാണ് പുതിയൊരു ഭാര്യക്കായി അയാൾ ഈ വിളംബരം നടത്തിയിരിക്കുന്നത്.

എന്തായാലും ഈ വിഷയം ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നു. മഹാരാഷ്ട്രയിലെ വനിതാ സംഘടനകൾ ഇതിനെതിരേ രംഗത്തുവരികയും നഗരത്തിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സുകൾ പലതും നശിപ്പിക്കുകയും ചെയ്തു. കൂടാതെ രമേശ് വിനായക പാട്ടീലിനെതിരേ പോലീസിൽ അവർ നൽകിയ പരാതിയിൽ അയാൾക്കെതിരേ ഇപ്പോൾ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Advertisment