Advertisment

വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ക്രിക്കറ്റർ കാർലോസിന്‌ പിറന്ന മകൾക്ക് ഈഡൻ റോസ് എന്ന് പേരിട്ടു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ക്രിക്കറ്റർ കാർലോസ് ബ്രാത്വെയിറ്റ് (Carlos Brathwaite) ഇക്കഴിഞ്ഞ ഞായറാഴ്ച തനിക്കും ഭാര്യ ജെസീക്ക ഫെലിക്സിനും പിറന്ന കണ്മണിക്ക് ഈഡൻ റോസ് ബ്രാത്വെയിറ്റ് (Eden Rose Brathwaite) എന്ന പേരാണ് നൽകിയിരിക്കുന്നത്.

ഈ പേര് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള ഓർമ്മക്കായാണ് നല്കപ്പെട്ടിരിക്കുന്നതു്. കാരണം കാർലോസിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിലയേറിയ അനുഭവവും പ്രകടനവും അവിടെയാണ് അരങ്ങേറിയത്.

2016 ലെ ടി 20 ലോകകപ്പ് ഫൈനൽ (ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ്) കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കവേ അവസാന ഓവറിൽ കാർലോസ് ബ്രാത്വെയിറ്റ് തുടർച്ചയായി 4 സിക്‌സറുകൾ പായിച്ച് മിന്നുന്ന ജയം തൻ്റെ ടീമിന് നേടിക്കൊടുത്തത് കാർലോസിനെപ്പോലെ ഇന്നും ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടില്ല.

publive-image

വളരെ രോമാഞ്ചജനകമായിരുന്നു ആ ഫൈനൽ മത്സരത്തിലെ അവസാന ഓവർ. ജയിക്കാൻ വെസ്റ്റ് ഇൻഡീസിന് 6 ബോളിൽ 19 റൺസ് വേണമായിരുന്നു. ബോളർ ബെൻ സ്‌ട്രോക്സ്. സ്ട്രൈക്ക് എടുത്തത് കാർലോസും. ഒപ്പം ബാറ്റു ചെയ്തിരുന്ന മർലൻ സാമുവെൽസ് 85 റൺസുമായി നോൺ സ്‌ട്രൈക്കർ എൻഡിൽ അക്ഷമനായി നിലകൊണ്ടു.സ്ട്രൈക്ക് ലഭിക്കാതെ പോയ നിരാശ ആ മുഖത്തുണ്ടായിരുന്നു.

എന്നാൽ സ്ട്രോക്ക് എറിഞ്ഞ ആദ്യ നാലു പന്തുകളും നിലംതൊടാതെ ബൗണ്ടറി കടത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പുതിയ താരോദയമായി കാർലോസ് ഉയർന്നു..അങ്ങനെ ഈഡൻ ഗാർഡനിൽ കാർലോസിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസ് 2016 ലെ T 20 ലോകകപ്പ് ചാമ്പ്യന്മാരായി. അതുകൊണ്ടുതന്നെ ഈഡൻ ഗാർഡൻ കാർലോസിന്‌ ഒരിക്കലും മറക്കാനാകില്ല...

തൻ്റെ എല്ലാമായ മകൾക്കു നൽകാൻ ഇതിലും വിലപ്പെട്ട ഒരു പേര് വേറെയില്ല (Eden Rose Brathwaite) എന്നാണ് അദ്ദേഹം പറയുന്നത്.

Advertisment