Advertisment

രജിസ്റ്റർ ചെയ്യാത്ത ഒരു പാർട്ണർഷിപ് സ്ഥാപനത്തിലെ പാർട്ണർക്ക് മറ്റൊരു പാർട്ണർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുവാൻ സാധിക്കുമോ? 

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

രജിസ്റ്റർ ചെയ്യാത്ത ഒരു പാർട്ണർഷിപ് സ്ഥാപനത്തിലെ പാർട്ണർക്ക് മറ്റൊരു പാർട്ണർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുവാൻ സാധിക്കുമോ?

ശീതളനും, സലീമും സുഹൃത്തുക്കളാണ്. രണ്ടുപേരുംകൂടി നാട്ടിൽ ഹാർഡ്‌വെയർ ഷോപ്പ് പാർട്ണർഷിപ്പിൽ തുടങ്ങി. പാർട്ട്ണർഷിപ്പ് രജിസ്റ്റർ ചെയ്തില്ല. പിന്നെ ചെയ്യാം എന്നു വിചാരിച്ചു. ബിസിനസ് പച്ചപിടിച്ച് ആറേഴു കൊല്ലം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും സ്വരച്ചേർച്ച ഇല്ലാതായി. ഒരാൾ കൂടുതൽ പണം അടിച്ചെടുത്തുവെന്ന് മറ്റേയാൾക്ക് പരാതി. കേസുമായി കോടതിയിലെത്തി.

നിയമപ്രകാരം ഒരു പാർട്ട്ണർഷിപ്പ് സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ നിർബന്ധമല്ലെങ്കിലും, സുരക്ഷിതവും നിയമാനുസൃതവുമായ രീതിയിൽ സ്ഥാപനം പ്രവർത്തിക്കുന്നതിന് പാർട്ണർഷിപ് രെജിസ്ട്രേഷൻ വളരെ പ്രധാനമാണ്.

സ്ഥാപനം രജിസ്ട്രേഷൻ ചെയ്യാത്തതിന്റെ അനന്തരഫലങ്ങളിലൊന്ന്, ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായാൽ പുറത്തുള്ള മൂന്നാം കക്ഷിക്കെതിരെ കേസുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല എന്നതാണ്.

തർക്കമോ കരാർ ലംഘനമോ ഉണ്ടായാൽ പോലും, കമ്പനി തന്നെ നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്തതിനാൽ മൂന്നാം കക്ഷിക്കെതിരെ കേസുമായി മുന്നോട്ടുപോകുവാൻ സ്ഥാപനത്തിന് സാധിക്കില്ല... അതായത് പുറത്തുള്ള ആളുകൾ സ്ഥാപനത്തിന് പണം തരുവാൻ ഉണ്ടെങ്കിൽ വാങ്ങിച്ചെടുക്കുവാൻ ബുദ്ധിമുട്ടായിരിക്കുമെന്നർത്ഥം.

Partnership സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന മറ്റൊരു പ്രശ്നം പാർട്ണർമാർക്ക് പരസ്പരം നടപടിയെടുക്കാൻ കഴിയില്ല എന്നതാണ്.

ഒരു പാർട്ണർഷിപ് സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളിൽ പലതും ഇന്ത്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് ആക്ട് സെക്ഷന്‍ 69 പ്രകാരം പാർട്ണർസിനു ലഭിക്കില്ല. രജിസ്റ്റർ ചെയ്യാത്ത കമ്പനിയിലെ പങ്കാളികൾക്ക് ഒരു അവകാശവും നടപ്പിലാക്കുവാൻ കഴിയില്ല.

എന്നാൽ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശങ്ങളിൽ ഉണ്ടാകുന്ന തർക്കത്തിന് ഈ സെക്ഷൻ ബാധകമല്ലായെന്ന് 2022 ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. (Consumer Complaints & Protection Society)

Advertisment