Advertisment

യൂക്രെയിനിലെ ഇന്ത്യാക്കാർക്കുള്ള സുപ്രധാന നിർദ്ദേശങ്ങൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

യൂക്രെയിനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ അഡ്വൈസറിയിൽ അവിടെ കുടുങ്ങി ക്കിടക്കുന്ന ഇന്ത്യക്കാർ എല്ലാവരും സുരക്ഷിതരായും കരുതലോടെയും കഴിയാൻ നിർദ്ദേശിച്ചതിനൊപ്പം റൊമാനിയ,ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വഴി എല്ലാവരെയും പുറത്തെത്തിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും അറിയിച്ചിരിക്കുന്നു.

ഇന്ത്യക്കാർക്കായി രണ്ടു ചെക്ക് പോയിന്റുകൾ അഡ്വൈസറിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. വിദേശമന്ത്രാലയ ടീമുമായുള്ള പരസ്പര സമന്വയത്തിനുശേഷം ഇന്ത്യൻ വിദ്യാർഥികളും പൗരന്മാരും അതിർത്തിയിലുള്ള ഈ ചെക്ക് പോയിന്റുകളിലേക്ക് നീങ്ങേണ്ടതാണ്.

publive-image

ഈ ചെക്ക് പോയിന്റിലേക്കുള്ള റൂട്ടുകൾ ഓപ്പറേഷന് സജ്ജമാക്കുന്ന മുറയ്ക്ക് യാത്രചെയ്യാനുള്ള അനുമതി നല്കപ്പെടുന്നതാണ്. ഇതിനായി അവിടുത്തെ ഇന്ത്യൻ എംബസ്സി കൺട്രോൾ റൂം തുറക്കുന്നുണ്ട്.

വിദ്യാർഥികൾ സാദാ അവരുടെ സ്റ്റുഡന്റ് കോൺട്രാക്ടർമാ രുമായി സമ്പർക്കം പുലർത്തേണ്ടതാണെന്ന് അഡ്വൈസറി നിർദ്ദേശിക്കുന്നു.

യാത്ര പുറപ്പെടുമ്പോൾ എല്ലാവരും അവരവരുടെ പാസ്സ്പോർട്ടുകളും ചെലവിനുള്ള തുകക്ക് അമേരിക്കൻ ഡോളറും വാക്സിനേഷൻ സർട്ടിഫിക്കറ്റും ഒപ്പം കരുതേണ്ടതാണ്. കഴിയുമെങ്കിൽ യാത്ര ചെയ്യുന്ന വാഹന ങ്ങളിൽ ഇന്ത്യൻ ദേശീയപതാകയുടെ പ്രിന്റ് ഔട്ട് പതിക്കാൻ ശ്രദ്ധിക്കുക.

Advertisment