Advertisment

ശ്രീലങ്കയുടെ ദയനീയ സ്ഥിതി... (ഫോട്ടൊസ്റ്റോറി)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പെട്രോൾ-ഡീസൽ, ഗ്യാസ്, മണ്ണെണ്ണ ലഭിക്കാനില്ല. പമ്പുകളിൽ നീണ്ട ക്യൂവാണ്. ക്യൂവിൽ നിന്ന രണ്ടു വൃദ്ധർ ഇന്നലെ കുഴഞ്ഞുവീണു മരിച്ചു. പേപ്പർ, മഷി എന്നിവയില്ലാത്തതിനാൽ സ്‌കൂൾ പരീക്ഷകൾ വരെ മാറ്റിവച്ചിരിക്കുന്നു. ഇവയൊക്കെ ഇറക്കുമതി ചെയ്യാനുള്ള പണം സർക്കാർ ഖജനാവിലില്ല.

ആഹാരസാധനങ്ങളും മരുന്നും വാങ്ങാൻ പോലും സർക്കാരിന് പണമില്ല. വൈദ്യുതി വിതരണവും മുടങ്ങി യിരിക്കുന്നു.

സഹായമഭ്യർത്ഥിക്കാൻ ശ്രീലങ്കൻ ധനമന്ത്രി ബാസിൽ രാജപക്ഷേ ഡൽഹിയിലെത്തിയിരുന്നു. ശ്രീലങ്കയ്ക്ക് 100 കോടി ഡോളറിന്റെ അടിയന്ത്രസഹായം ഇന്ത്യ അനുവദിക്കുകയും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ശ്രീലങ്കയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ടൂറിസത്തിൽനിന്നുമാണ് ലഭിക്കുന്നത്. കഴിഞ്ഞ 2 വർഷമായി കോവിഡ് മൂലം ആ വരുമാനം നിലച്ചതും ഖജനാവ് കാലിയായതുമാണ് ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്ക ത്തിനുള്ള കാരണം.

മാത്രവുമല്ല അന്തരാഷ്ട്ര ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതും കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്കുള്ള കാരണമായി.

Advertisment