Advertisment

അട്ടപ്പാടിയിലെ ജനങ്ങളോട് കനിയുമോ അധികൃതർ... ചുരം കയറേണ്ട, ഹെയർ പിൻ വളവുകളില്ല; ഇതാ അട്ടപ്പാടിയിലേക്ക് സുന്ദരവും സുരക്ഷിതവുമായ ഒരു സമാന്തര പാത

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

അട്ടപ്പാടിയിലേക്ക് ചുരം കയറാതെയും ഹെയർപിൻ വളവുകൾ ഇല്ലാതെയും മണ്ണിടിച്ചിലും മലയിടിച്ചിലും ഇല്ലാതെയും സുന്ദരമായി സഞ്ചരിക്കാനുള്ള സമാന്തര റോഡ് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും അവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അട്ടപ്പാടിയുടെ രൂക്ഷമായ യാത്രാ ക്ലേശം ഒഴിവാക്കാനും അപകടം കുറയ്ക്കാനും സഹായിക്കുന്ന സമാന്തര റോഡിന്റെ സാധ്യത അതീവ ഗൗരവത്തോടെ ജനങ്ങളും അധികാരികളും ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുകയാണ് മുണ്ടൻപാറയിലെ ഒരുകൂട്ടം സമൂഹ തല്പരരായ ആളുകൾ.

ദേശീയ പാത ചിറക്കൽപടിയിൽ നിന്നും അട്ടപ്പാടിയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ഓടി എത്താവുന്നതാണ് ഈ സമാന്തര റോഡ്. ചിറക്കൽ പടി-പൂഞ്ചോല-പാറവളവ്-മുണ്ടൻപാറ-കാരറ വഴി അഗളിയിലെത്തുന്ന ഈ റോഡിന്റെ ആവശ്യകത മുൻ എംഎൽഎ കെവി വിജയദാസ്,

പ്രശ്നം നിയമ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആവശ്യമായ പിന്തുണ കിട്ടിയിരുന്നതുമാണ്.

എന്നാൽ പിന്നീട് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ചുരം റോഡിൽ മഴക്കാലത്തെ മണ്ണിടിച്ചിലും മലയിടിച്ചിലും പ്രതിസന്ധിയായി മാറുമ്പോൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഇതിനേക്കാൾ ഫലപ്രദമായ മറ്റൊരു സമാന്തര റോഡ് അട്ടപ്പാടിയിലേക്ക് വേറെയില്ല.

publive-image

നിലവിൽ മൺപാതയുള്ള ഇവിടെ കേവലം രണ്ടര കിലോമീറ്റർ മാത്രമേ പുതുതായി റോഡ് വെട്ടേണ്ടതുള്ളൂ.എന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. എന്നാൽ വനം വകുപ്പിന്റെ അധീനതയിലുള്ള, ആകെ അഞ്ചു കിലോമീറ്റർ ഭൂമി പൊതുഗതാഗതത്തിനായി വിട്ടു കൊടുക്കാൻ സമ്മർദ്ധമുണ്ടാകണം.

അങ്ങനെയെങ്കിൽ അട്ടപ്പാടിയിലേക്ക് ഏറെ സുരക്ഷിതവും എളുപ്പവുമുള്ള ഗതാഗത സംവിധാനമായി ഇതു മാറ്റാം. കേരളത്തിൽ ഏറ്റവും ദുർഘടം പിടിച്ച പാതകളിലൊന്നാണ്

അട്ടപ്പാടി ചുരം റോഡ്. ഹെയർപിന്‍ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ചുരം റോഡിൽ പതിവാണ്.

കഴിഞ്ഞ മഴക്കാലത്ത് 16 തവണയാണ് ചുരം റോഡ് ബ്ലോക്ക് ആയത്. ഇവ പരിഹരിക്കപ്പെടുന്നതുമാണ് മുണ്ടൻ പാറ റോഡ്. പുതിയ പാത വരുന്നതോടെ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലേക്ക് 23 മുതൽ ശരാശരി 41 കിലോമീറ്റർ വരെ ദൂരം കുറയും. മാത്രമല്ല ഗതാഗത തടസ്സവുമുണ്ടാകില്ല.

അട്ടപ്പാടി ചുരം റോഡ് രൂക്ഷമായ ഗതാഗത കുരുക്കിൽ വീർപ്പു മുട്ടുമ്പോഴും ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഈ സമാന്തര റോഡിനെ എന്തു കൊണ്ട് എല്ലാവരും അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം. എം.സി.പ്രേമചന്ദ്രൻ, സണ്ണി ചിങ്ങൻ, മാണിപറമ്പേട്ട്, ടി.സി.ചാക്കോ, ശ്രീധരൻ അട്ടപ്പാടി, ദേവസ്യ കല്ലുവേലിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisment