Advertisment

ഇനി 4 മാസക്കാലം സൂര്യനുദിക്കാത്ത നാട്ടിൽ മൈനസ് 80 ഡിഗ്രി തണുപ്പിൽ തികച്ചും ഐസുലേഷനിൽ കഴിയുന്ന 12 മനുഷ്യർ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

അന്റാർട്ടിക്കയിൽ ഇനി 4 മാസക്കലത്തേക്ക് സൂര്യനുദി ക്കില്ല. ഇത് ഒരു സ്ഥിരമായ പ്രതിഭാസമാണ്. നമുക്കറിയാം സൂര്യനുമായി ബന്ധപ്പെട്ട് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് മൂലമാണ് ഭൂമിയിൽ സീസണുകൾ ഉണ്ടാകുന്നത്.

ഭൂമി സൂര്യനെ ചുറ്റുമ്പോൾ, ഭൂമിയുടെ വിവിധ ഭാഗങ്ങൾ നേരിട്ട് സൂര്യപ്രകാശത്തിന് വിധേയ മാകുന്നു. വേനൽക്കാലത്ത്, അന്റാർട്ടിക്ക ഭൂമിയുടെ വശത്ത് നിലകൊള്ളുന്നത് സൂര്യനിലേക്ക് ചരിഞ്ഞ നിലയിലായതിനാൽ അവിടം സ്ഥിരമായ സൂര്യപ്രകാശത്തിലായിരിക്കും.

ശൈത്യകാലത്ത്, അന്റാർട്ടിക്ക ഉൾപ്പെടുന്ന ദക്ഷിണധ്രുവം നിലകൊള്ളുന്നത് സൂര്യനെതിർ ദിശയിലാകുന്നതോടെ ഭൂഖണ്ഡം ഇരുട്ടിലാകുന്നു. ഇക്കഴിഞ്ഞ മെയ് 13 നായിരുന്നു സൂര്യാസ്തമയം അവസാനമായി നടന്നത്.

publive-image

ഇനി 4 മാസം കഴിഞ്ഞമാത്രമേ ദക്ഷിണദ്രുവത്തിൽ അരുണോദയം ഉണ്ടാകുകയുള്ളൂ. അതും ആദ്യദിനങ്ങളിൽ വളരെ കുറച്ചുസമത്തേക്ക് പ്രകാശം മാത്രമാണുണ്ടാകുക. 4 മാസം കഴിഞ്ഞാലും ഏകദേശം രണ്ടു മാസത്തോളം സൂര്യദർശനം വിരള മായിരിക്കും.

അതായത് വർഷത്തിൽ 6 മാസത്തോളം സൂര്യൻ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അന്റാർട്ടിക്കയിൽ വർഷത്തിൽ രണ്ടു സീസൺ മാത്രമേയുള്ളു. വിന്‍ററും സമ്മറും. അവിടെ രണ്ടു സീസണും 6 മാസം വീതമാണ്. ലോകത്തെ മറ്റു ഭാഗങ്ങളിൽ വർഷത്തിൽ നാല് സീസണാണുള്ളത്.

ആൻറ്റർട്ടിക്കയിൽ വർഷത്തിൽ ആറുമാസം സൂര്യൻ ഉദിക്കുന്നില്ല, ആറുമാസം അസ്തമിക്കുന്നില്ല. ഇതിനർത്ഥം 6 മാസം പകലും 6 മാസം അവിടെ രാത്രിയുമാണ്. വർഷത്തിൽ ഒരു സൂര്യോദയവും ഒരസ്തമയവും എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ഇവിടെ ദിവസവും സമയവും കണക്കാക്കാൻ ക്ളോക്കും കലണ്ടറും അത്യാവശ്യമാണ്.

publive-image

നീണ്ടകാല ഇരുട്ടിനുശേഷം സൂര്യോദയത്തിന് മുന്നോടിയായ ആദ്യമാസങ്ങളിൽ ആകാശത്ത് വെള്ളിവെളിച്ചം പോലെയാണ് സൂര്യകിരണങ്ങൾ ദൃശ്യമാകുന്നത്. അന്റാർട്ടിക്കയിലെ ഈ ഇരുണ്ടതും തണുപ്പിന്റെ കാഠിന്യമേറിയതുമായ 6 മാസക്കാലം എന്നത്, നീണ്ട ബഹിരാകാശദൗത്യത്തിൽ ഏർപ്പെടുന്ന ബഹിരാകാശ സഞ്ചാരികൾക്ക് വലിയ അനുഗ്രഹമാണ്.

മഞ്ഞുമൂടിയ തണുത്ത ഗ്രഹത്തിലെ ഏകാന്തതയിൽ കഴിയുന്ന അന്തരീക്ഷം ഇക്കാലയളവിൽ അന്റാർട്ടിക്കയിൽ ലഭിക്കുന്നതിനൊപ്പം അന്യഗ്രഹങ്ങളിലെ പരിസ്ഥിതിയെയും അവിടുത്തെ വെല്ലുവിളികളെയും നേരിടാൻ സജ്ജമായ പരീക്ഷണങ്ങൾ ഇവിടെ നടത്താനും അവർക്ക് കഴിയുന്നു.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) നേതൃത്വത്തിലുളള ഇറ്റാലിയൻ-ഫ്രഞ്ച് ഔട്ട്‌പോസ്റ്റ് ആയ അന്റാർട്ടിക്കയിലെ കോണ്‍കോര്‍ഡിയ (Concordia) കേന്ദ്രത്തിൽ 12 ശാസ്ത്രജ്ഞർ ഇപ്പോൾ ഗഹനമായ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

publive-image

ശാസ്ത്ര ലോകത്തിന് വലിയൊരനുഗ്രഹമാണ് ഈ ഇരുണ്ട കാലയളവും തണുപ്പും ഏകാന്തതയും.

സമുദ്രനിരപ്പിൽ നിന്ന് 3233 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നിടത്ത് താപനില -80 ഡിഗ്രി സെൽഷ്യസ് വരെ കുറയാറുണ്ട്.

ഈ അതികഠിനമായ അവസ്ഥയിൽ മനുഷ്യന് വിട്ടുമാറാത്ത ഹൈപ്പോബാറിക് ഹൈപ്പോക്സിയ അഥവാ തലച്ചോറിലെ ഓക്സിജന്റെ അഭാവം വളരെ കൂടുതലാകാൻ സാദ്ധ്യതയുണ്ട് . ഇതുതന്നെയാണ് മറ്റൊരു ഗ്രഹത്തിൽ കഴിയേണ്ട യാത്രികർ നേരിടുന്ന വെല്ലുവിളിയും.

അത്തരം അവസ്ഥാന്തരത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളാകും ഇവിടെ കൂടുതലായും നടക്കുക. അന്റാർട്ടിക്ക് ശൈത്യകാലത്ത്, മനുഷ്യർ എങ്ങനെ യാണ് ഒറ്റപ്പെടലിൽ ജീവിക്കുന്നത് എന്ന് മനസിലാക്കാൻ 12 അംഗ ടീമിലെ മെഡിക്കല്‍ ഡോക്ടര്‍ ഹാനസ് ഹാക്സണ്‍ തന്നിലും സഹപ്രവർത്തകരിലും ബയോമെഡിക്കൽ പരീക്ഷ ണങ്ങൾ നടത്തുന്നതാണ്.

publive-image

ശ്രദ്ധാപൂർവമായ പരിശീലന ങ്ങളിലേക്കുള്ള ആരോഗ്യ അളവുകൾ മനസിലാക്കാൻ സംഘം ഇതോടൊപ്പം അനേകം പഠനങ്ങളും നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

"ബഹിരാകാശം പോലെയുള്ള അങ്ങേയറ്റത്തെ പരിത സ്ഥിതികൾ, വർത്തമാന, ഭാവി പര്യവേക്ഷകർക്ക് ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാനും മറികടക്കാനും ഗവേഷകരെ സഹായിക്കുന്നതിന് ക്രൂവിനെ പരിശീലിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ മുഖ്യലക്‌ഷ്യം"

ഇരുണ്ട 6 മാസക്കാലം കോണ്‍കോര്‍ഡിയ കേന്ദ്രത്തിലേക്ക് പുറത്തുനിന്നുള്ള യാതൊരു വിധ സഹായസാമഗ്രികളും എത്തിക്കാൻ കഴിയുകയില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി സാധനസാമഗ്രികളും ആവശ്യവസ്തുക്കളും ഇവിടേക്ക് എത്തിക്കപ്പെട്ടത്.

അടുത്ത 9 മാസ കാലയളവിലേക്കുള്ള എല്ലാ സാധനങ്ങളും ഈ ബേസ് ക്യാമ്പിൽ കരുതിയിട്ടുണ്ട്.

ശൈത്യകാലത്ത് രണ്ട് മെഡിക്കൽ ഡോക്ടർമാരുള്ള അപൂർവ അന്റാർട്ടിക്ക് സ്റ്റേഷനുകളിൽ ഒന്നാണ് കോൺകോർഡിയ.

publive-image

ഇത് പ്രാഥമികമായി ഒരു ഗവേഷണ റോളാണെങ്കിലും, ആവശ്യമുള്ളപ്പോൾ ക്ലിനിക്കൽ പിന്തുണ നൽകുകയെന്ന കർത്തവ്യവും ഇവരിൽ നിക്ഷിപ്തമാണ്. ഉദാ. അത്യാഹിതങ്ങൾ, രോഗനിർണ്ണയ പ്രശ്‌നങ്ങൾ, പ്രായോഗിക നടപടിക്രമങ്ങൾ തുടങ്ങിയവ.

മറ്റെവിടെയും കൊണ്ടുപോകാനാകാത്ത അവസ്ഥയയും ആശയവിനിമയ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വളരെ വിപുലമായ ക്ലിനിക്കൽ വൈദഗ്ധ്യം ഇവർക്കുണ്ടാകേണ്ടത് അനിവാര്യമാണ്.

നിങ്ങൾക്ക് ഒരു മെഡിക്കൽ പശ്ചാത്തലമുണ്ടെങ്കിൽ, അടുത്ത സീസണിൽ കോൺകോർഡിയ റിസർച്ച് മെഡിക്കൽ ഡോക്ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അപേക്ഷിക്കാവുന്നതാണ്. ഇതിനായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ESA) യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. നേരിട്ടും വെബ്‌സൈറ്റ് വഴിയും അവരുമായി ബന്ധപ്പെടാം.

Advertisment