Advertisment

ഇന്നത്തെ സുപ്രീം കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാർ പുറത്തുവിടണം (പ്രതികരണം)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഡല്‍ഹി: തെലുങ്കാനയിൽ 2019 ൽ നടന്ന പോലീസ് ഏറ്റുമുട്ടലു മായി ബന്ധപ്പെട്ട് കോടതി നിയമിച്ച സമിതിയുടെ റിപ്പോർട്ട് ഒരു കാരണവശാലും പുറത്തുവിടരുതെന്ന സർക്കാർ അഭിഭാഷകരുടെ വാദം അപ്പാടെ തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞ വാക്കുകൾ ചുവടേ ചേർക്കുന്നു.

" റിപ്പോർട്ടിൽ രഹസ്യമൊന്നുമില്ല, നടപടി കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരാണ്" എന്നായിരുന്നു.

സമിതി റിപ്പോർട്ട് വീണ്ടും സീൽ ചെയ്തു സൂക്ഷിക്കണമെന്നും അല്ലാത്തപക്ഷം അത് നിയയമവ്യവസ്ഥയെത്തന്നെ സാരമായി ബാധിക്കുമെന്നുമുള്ള സംസ്ഥാന സർക്കാർ അഭിഭാഷകന്റെ തുടർ വാദവും തള്ളിക്കളഞ്ഞ ചീഫ് ജസ്റ്റിസ് പറഞ്ഞത്....

" അന്വേഷണം നടത്തിയ റിപ്പോർട്ട് മറുപക്ഷത്തിനു നല്കുന്നില്ലെങ്കിൽ ആ റിപ്പോർട്ടിന് എന്ത് പ്രസക്തിയാ ണുള്ളതെന്നായിരുന്നു ".

ചീഫ് ജസ്റ്റിസിന്റെ ഈ അഭിപ്രായം അന്വേഷണറിപ്പോർട്ടുകൾ പൂഴ്ത്തിവച്ചിരിക്കുന്ന എല്ലാ സർക്കാരുകൾക്കുമുള്ള മുന്നറിയിപ്പാണ്. കേരളത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇനിയും പുറത്തു വിടാത്ത കേരള സർക്കാർ നടപടിയെ അത്തരമൊരു കമ്മീഷനുവേണ്ടി ആവശ്യമുന്നയിച്ച ഡബ്ല്യുസിസി ഉൾപ്പെടെ പലരും പരസ്യമായി വിമർശിച്ചിട്ടുണ്ട്.

Advertisment