Advertisment

കുട്ടികളെ മിടുക്കരാക്കാൻ ചില ജീവിത നിപുണതകൾ അവർ ആർജ്ജിച്ചിരിക്കേണ്ടതുണ്ട്. അവയോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ, പെരുമാറ്റ മര്യാദകൾ, അത്യാവശ്യം പാചകം, സാമ്പത്തിക കാര്യങ്ങളുടെ വിനിമയം, സമയം കൈകാര്യം ചെയ്യൽ, ആതിഥ്യമര്യാദകൾ, അതിഥികളെ സ്വീകരിക്കൽ, എന്നിവയൊക്കെ പഠിപ്പിക്കണം. മക്കളെ മിടുക്കരാക്കാൻ...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുട്ടികളെ മിടുക്കരാക്കാൻ ചില ജീവിത നിപുണതകൾ അവർ ആർജ്ജിച്ചിരിക്കേണ്ടതുണ്ട്. സ്വതന്ത്രമായും ഗുണകരമായും സാമൂഹ്യ ജീവിതം നയിക്കാൻ വ്യക്തിയെ സജ്ജമാക്കുന്ന കഴിവുകളാണ് ജീവിത നിപുണതകൾ. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇക്കാര്യത്തിൽ പഠനം നടത്തി 10 ജീവിത നിപുണതകൾ തെരഞ്ഞെടുത്തു.

1. ആത്മബോധം (self awareness) തന്റെ കഴിവുകളെ / സ്വഭാവത്തെ / കഴിവ് കേടുകളെ മനസ്സിലാക്കൽ

2. തൻ മയീഭാവ ശക്തി (Empathy) മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങളെ താനായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് ഭാവനയിൽ ദർശിച്ച് അപ്രകാരമുള്ള ഇടപെടൽ.

3. വിമർശനബുദ്ധി (critical Thinking) വസ്തുനിഷ്ഠമായ വിലയിരുത്തൽ

4. സൃഷ്ടിപരമായ ചിന്ത (Creative thinking) എല്ലാറ്റിനെയും സൃഷ്ടിപരമായി / ക്രിയാത്മകമായി നോക്കിക്കാണൽ

5. തീരുമാനമെടുക്കൽ (Decision making) തീരുമാനങ്ങൾ ചർ ച്ചചെയ്ത് പോസിറ്റീവ് ആയി എടുക്കാൻ പ്രാപ്തരാക്കൽ

6. പ്രശ്ന പരിഹാര പ്രാപ്തി (Problem solving skills) പ്രശ്ന പരിഹാരം കണ്ടെത്തി പ്രശ്ന പരിഹാര ഭാഗത്ത് നില്ക്കാൻ ശീലിക്കൽ

7. വ്യക്തികൾ തമ്മിലുള്ള പരസ്പര ബന്ധം (inter personal Relations) പരസ്പരബന്ധം കെട്ടിപ്പെടുക്കാനും നിലനിർത്താനും വളർത്താനുമുള്ള കഴിവ്

8. ആശയ വിനിമയ ശേഷി (Effective Communication) ജീവിതത്തിലെ 90 ശതമാനം പ്രശ്നങ്ങൾക്കും കാരണം ആശയ വിനിമയത്തിലെ - സംസാരത്തിലെ പിഴവുകളാണ്. നന്നായി സംസാരിക്കുകവലിയ ഒരു സിദ്ധിയാണ്.

9. സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് (Coping with Stress)

10. വികാരങ്ങളെ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് (coping with emotions)

ഇവ പല ഘട്ടങ്ങളിലൂടെ പരിശീലിച്ചെടുത്താൽ ആരോഗ്യമുള്ള ഒരു ജീവിത സമീപനം പ്രകടമാക്കാൻ കഴിയും.

ഇവയോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ, പെരുമാറ്റ മര്യാദകൾ, അത്യാവശ്യം പാചകം, സാമ്പത്തിക കാര്യങ്ങളുടെ വിനിമയം, സമയം കൈകാര്യം ചെയ്യൽ, ആതിഥ്യമര്യാദകൾ, അതിഥികളെ സ്വീകരിക്കൽ, എന്നിവയൊക്കെ പഠിപ്പിക്കണം. കൂടാതെ വീട് വൃത്തിയാക്കാനും ചെടികളുടെ പരിപാലനവും സ്വന്തം വസ്ത്രം കഴുകാനും ഇസ്തിരി ഇടാനും അടുക്കള ഉപകരണങ്ങൾ, വാഷിംഗ് മെഷീൻ എന്നിവ ഉപയോഗിക്കുന്ന രീതികൾ പഠിക്കാനും കറന്റ് ചാർജ് /വാട്ടർ ചാർജ് അടക്കാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനും ഒക്കെ പഠിപ്പിക്കണം.

ഒന്നും അടിച്ചേൽപിക്കരുത്. നമുക്ക് ഇങ്ങനെ ചെയ്താലോ എന്ന് പറഞ്ഞ് ഒപ്പം കൂട്ടുക. സമ്പാദ്യശീലം ചെറുപ്പത്തിലേ പഠിപ്പിക്കുക. കുടുക്ക - പിഗ്ഗി ബാങ്ക് - വാങ്ങിക്കൊടുക്കുക. സാമ്പത്തിക കാര്യം ചർച്ച ചെയ്യുക. അവ അറിഞ്ഞിരുന്നാൽ വില കൂടിയ വസ്തുക്കൾ സമ്മാനമായി ചോദിക്കില്ല.

തെറ്റ് പറ്റിയാൽ പോട്ടെ സാരമില്ല എന്ന് പറഞ്ഞ് തിരുത്തൽ നിർദ്ദേശിക്കുക. പ്ലാന്‍ എ, പ്ലാന്‍ ബി എന്നിങ്ങനെ തീരുമാനങ്ങൾ എടുക്കാൻ പരിശീലിപ്പിക്കാം. ചർച്ച ചെയ്യുമ്പോൾ കുട്ടികളുടെ അഭിപ്രായം മാനിക്കണം. മറ്റുള്ളവരുടെ മുന്നിൽ വച്ച് തിരുത്തരുത്. അത് അവർക്ക് അപമാനമാണ്. എപ്പോഴും ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നല്കുക. എന്തില്ല എന്ന് നോക്കാതെ എന്തുണ്ട് മക്കളിൽ എന്ന് കണ്ടെത്തി നിരന്തരം പ്രോത്സാഹിപ്പിക്കുക.

ശ്രദ്ധ, പരിഗണന, വാത്സല്യം , കരുതൽ, സ്നേഹം, സഹാനുഭൂതി, അംഗീകാരം, എന്നിവ മക്കൾ പ്രതീക്ഷിക്കുന്നു. അവ നല്കുക. മെരുക്കരുത്, ഇണക്കുക. ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുക. ഏത് കാര്യവും തുറന്ന് പറയാൻ അവസരം നല്കുക. സാമൂഹ്യ അവബോധത്തിനും സമഗ്ര വ്യക്തിത്വ വികസനത്തിനു o മക്കളെ സ്ക്കൂൾ - കോളജ് തല സംഘടനകളിൽ ചേർക്കുക (എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട്, എസ്‌പിസി).

സ്നേഹവും ഊഷ്മളമായ അന്തരീക്ഷവും കുടുംബത്തിൽ ഉണ്ടാകട്ടെ. എല്ലാ മക്കളും ജീനിയസുകളാണ്, വ്യത്യസ്തമാണ് കഴിവുകൾ. അവ കണ്ടെത്തി പരിപോഷിപ്പിക്കുക. ഒരിക്കലും താരതമ്യം ചെയ്തു വേദനിപ്പിക്കരുത്. ഏറ്റവും നല്ല പാരന്റിംഗ് ജീവിത സാക്ഷ്യമാണ്. മക്കൾ എങ്ങനെയാവണമെന്ന് എന്നാഗ്രഹിക്കുന്നുവോ അപ്രകാരം ജീവിച്ചു കാണിക്കുക. വാക്കുകളെക്കാൾ പ്രവർത്തിയാണ് മക്കൾ ഉൾക്കൊള്ളുന്നത്. വിതച്ചതാണ് കൊയ്യാനാകുക. നന്മ വിതച്ച്

നന്മ കൊയ്യാം.

അഡ്വ. ചാർളി പോൾ

(ട്രെയ്നർ /മെന്റർ, ലൈഫ് കോച്ച്. 80 75789768, 984703 4600)

Advertisment