Advertisment

ബഹ്റൈന്‍ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര വോളിബാൾ മത്സരത്തിന് ഇന്ന് ബഹ്റൈനിൽ തുടക്കം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: ബഹ്റൈന്‍ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര വോളിബാൾ മത്സരത്തിന് ഇന്ന് ബഹ്റൈനിൽ തുടക്കം. 16 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റിന് ഇത് നാലാം തവണയാണ് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത്.

പൂൾ എയിലെ ആദ്യ മത്സരത്തിൽ ബഹ്റൈൻ ഇന്ന് തുനീഷ്യയെ നേരിടും. ബഹ്റൈൻ വോളിബാൾ അസോസിയേഷൻ ഹാളിലാണ് മത്സരങ്ങൾ. ഇറാനും തായ്ലൻഡുമാണ് പൂൾ എയിലെ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന മറ്റു രണ്ടു ടീമുകൾ.

പൂൾ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കു പുറമെ ബ്രസീൽ, ഈജിപ്ത്, മെക്സിക്കോ ടീമുകളാ ണുള്ളത്. ഇന്ത്യ, പോളണ്ട്, ബൾഗേറിയ, കാനഡ എന്നിവ പൂൾ സിയിലും അർജന്റീന, ബെൽ ജിയം , ചെക്ക് റിപ്പബ്ലിക്, യുനൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്) എന്നിവ പൂൾ ഡിയിലും മത്സരിക്കും.

publive-image

publive-image

രണ്ടാം റൗണ്ട് മത്സരങ്ങൾ 11 ന് ആ രംഭിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു ടീമുകൾ രണ്ടാം റൗണ്ടിലെത്തും. സെമിഫൈനൽ മത്സരങ്ങൾ ജൂലൈ 15 ന് നടക്കും. 16 നാണ് ഫൈനൽ. എല്ലാ ദിവസവും മത്സരങ്ങൾ രാവിലെ 11 ന് ആ രംഭിക്കും.

സുപ്രീം കൗൺസിൽ ഫോര്‍ യൂത്ത് & സ്പോര്‍ട്സ് (എസ്‌സിവൈഎസ്) ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിട്ടി (ജിഎസ്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബിഒസി) പ്രസിഡന്‍റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാതകര്‍തൃത്വത്തിലാണ് ലോക ചാമ്പ്യന്‍ഷിപ്പ്.

മത്സരത്തില്‍ പങ്കെടുക്കാനുള്ള ടീമുകള്‍ എത്തിത്തുടങ്ങി. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് ടൂര്‍ണമെന്‍റ് എക്സ്ക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നതുവഴി ബഹ്റൈന് ലോകശ്രദ്ധ ലഭിക്കുമെന്നും സ്പോര്‍ട്സ് ടൂറിസ്റ്റുകളുടെ പ്രവാഹം സാമ്പത്തി കരംഗത്തിന് ഊര്‍ജം പകരുനമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Advertisment