Advertisment

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഹെല്പ് & ഡ്രിങ്ക് പദ്ധതി ഒൻപതാം വർഷത്തിലേക്ക്

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: അർഹതപ്പെട്ട തൊഴിലാളികൾക്ക് കടുത്ത വേനലിൽ എളിയ ആശ്വാസമായി ദാഹജലം പാനീയങ്ങൾ പഴവർഗങ്ങൾ പ്രാതൽ ഭക്ഷണങ്ങൾ വരെ എത്തിച്ച് കൊണ്ട് 2015 ൽ ബഹ്റൈൻ സമൂഹത്തിൽ ആദ്യമായി തുടക്കം കുറിച്ച ബിഎംബിഎഫ് 'ഹെല്‍പ് & ഡ്രിങ്ക്' എന്ന പേരില്‍ കഴിഞ്ഞ 8 വർഷങ്ങളായി നടത്തിയ പ്രവർത്തനം ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളിലെയും സ്വദേശി-വിദേശികളുടെയും ഇടയിൽ വ്യത്യാസമില്ലാത്ത ഏറെ പ്രശംസ ഏറ്റുവാങ്ങി 2023 ൽ ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.

വെള്ളിയാഴ്ച ബികെഎസ്എഫിന്‍റെ പിന്തുണയോടെ തുടക്കംകുറിക്കുന്ന പ്രവര്‍ത്തനം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ വർഷങ്ങളിലായി സഹകരിച്ച ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിനോടും സ്ഥാപനങ്ങളോടും വ്യക്തികളോടും ഈ അവസരത്തിൽ കടപ്പാട് അറിയിക്കുന്നതീയും ഇതോടൊപ്പം 'ഹെല്‍പ് & ഡ്രിങ്ക്' എന്ന മഹത്തായ സേവന പദ്ധതി വിവിധ പേരുകളിൽ മാതൃകയാക്കി അർഹതപ്പെട്ട തൊഴിലാളികൾക്ക് എത്തിച്ച് കൊടുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സംഘടനകളോടും സാമൂഹ്യസേവന പ്രവർത്തകരോടും ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും Bബിഎംബിഎഫ് 'ഹെല്‍പ് & ഡ്രിങ്ക്' പ്രവർത്തകർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment