Advertisment

രുചി സോയ ഓഹരി വില്‍പ്പന മാര്‍ച്ച് 24ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: പതഞ്ജലി ഗ്രൂപ്പിന്റെ ഭാഗമായ എഫ്എംസിജി കമ്പനി രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിക്ഷേപകര്‍ക്കായി നടത്തുന്ന ഓഹരി വില്‍പ്പന (എഫ്പിഒ) മാര്‍ച്ച് 24ന് ആരംഭിക്കും. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 615 രൂപ മുതല്‍ 650 രൂപ വരെയാണ്. മാര്‍ച്ച് 28ന് അവസാനിക്കുന്ന എഫ്പിഒയിലൂടെ 4300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും ചുരുങ്ങിയത് 21 ഓഹരികളും പിന്നീട് അതിന്റെ ഗുണിതങ്ങളുമായാണ് ബിഡ് നിശ്ചയിച്ചിരിക്കുന്നത്. 10,000 ഓഹരികള്‍ യോഗ്യരായ കമ്പനി ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.

ഇന്ത്യയിലൊട്ടാകെ സാന്നിധ്യമുള്ള ഏറ്റവും വലിയ പാക്കേജ്ഡ് ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരാണ് രുചി സോയ. രുചി ഗോള്‍ഡ്, മഹാകോഷ്, സണ്‍റിച്ച്, രുചി സ്റ്റാര്‍, രുചി സണ്‍ലൈറ്റ് തുടങ്ങി വിവിധ ബ്രാന്‍ഡുകളില്‍ കമ്പനി ഭക്ഷ്യ എണ്ണകള്‍ വിപണിയിലിറക്കുന്നുണ്ട്. നൂട്രെല എന്ന് ബ്രാന്‍ഡില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സോയ ഭക്ഷ്യ ഉല്‍പ്പാദകരും കൂടിയാണ് രുചി സോയ.

Advertisment