Advertisment

ഇന്ത്യയിലെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ മുപ്പത്തി രണ്ടു ലക്ഷം ആകാമെന്നാണ്‌ പഠനം പറയുന്നത്; നമ്മുടെ കോവിഡ് മരണക്കണക്കിന്റെ അഞ്ചിരട്ടിയോളം വരും! മുരളി തുമ്മാരുകുടിയുടെ കുറിപ്പ്‌

New Update

publive-image

Advertisment

കോവിഡ് മരണക്കണക്കുകൾ റെക്കോർഡ് ചെയ്യുന്നതിൽ ലോകത്ത് എല്ലായിടത്തും തന്നെ പാളിച്ചകളുണ്ടെന്ന് യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഇന്ത്യയിലെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ മുപ്പത്തി രണ്ടു ലക്ഷം ആക്കാമെന്നാണ് പഠനം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്‌

കോവിഡ് ഒക്കെ എന്ത്?

വരാനിരിക്കുന്ന കോവിഡ് സുനാമിയെപ്പറ്റി ഞാൻ ഇന്നലെ എഴുതിയ പോസ്റ്റിന് ആയിരം ലൈക്ക് പോലും എത്തിയില്ല. ഷെയറിൻറെ കാര്യം പറയാനുമില്ല. മാധ്യമങ്ങൾ ഒന്നും തന്നെ അത് പ്രസിദ്ധീകരിച്ചതായി കണ്ടതുമില്ല. കാലം പോയ പോക്കേ!

ഇന്ന് കോവിഡിന്റെ പുതിയൊരു പഠനത്തെ പറ്റി പറയാം. കോവിഡ് മരണക്കണക്കുകൾ റെക്കോർഡ് ചെയ്യുന്നതിൽ ലോകത്ത് എല്ലായിടത്തും തന്നെ പാളിച്ചകളുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് മഹാമാരിയുടെ യഥാർത്ഥ രൗദ്രത മനസ്സിലാകണമെങ്കിൽ, കോവിഡ് മരണക്കണക്ക് മാത്രമല്ല കോവിഡ് കാലത്ത് സമൂഹത്തിൽ ഉണ്ടായ മൊത്തം മരണങ്ങളെ അതിന് മുൻപത്തെ വർഷങ്ങളുമായി താരതമ്യം ചെയ്ത് ലഭിക്കുന്ന Excess Death എന്ന മെട്രിക് ആയിരിക്കും ഏറ്റവും അനുയോജ്യം എന്നും ഞാൻ എഴുതിയിരുന്നു.

ഇന്നലെ അത്തരത്തിൽ ഒരു പഠനം വന്നിട്ടുണ്ട്. ഇന്ത്യയിലെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ മുപ്പത്തി രണ്ടു ലക്ഷം ആക്കാമെന്നാണ് പഠനം പറയുന്നത്. നമ്മുടെ കോവിഡ് മരണക്കണക്കിന്റെ അഞ്ചിരട്ടിയോളം വരും.

കോവിഡ് ആളുകളുടെ ചിന്തയിൽ നിന്നൊക്കെ പോയ സ്ഥിതിക്ക് ഇതൊക്കെ പഠിക്കുന്നതിലും പറയുന്നതിലും എന്തെങ്കിലും കാര്യമുണ്ടോ? ചരിത്രത്തിൽ നിന്നും പഠിക്കാത്തവർ ചരിത്രം ആവർത്തിക്കും എന്നാണല്ലോ ചരിത്രവും തത്വശാസ്ത്രവും. മുഴുവൻ പേപ്പർ ഒന്നാമത്തെ ലിങ്കിലുണ്ട്.

മുരളി തുമ്മാരുകുടി

Advertisment