Advertisment

പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ ഇടപെടലും ! ബിഷപ്പിന്‍റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്താനുദ്ദേശിച്ചല്ലെന്നും പറഞ്ഞത് വിശ്വാസികളോടെന്നുമുള്ള പാലാ രൂപതയുടെ വിശദീകരണം മുഖവിലെയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. കുറവിലങ്ങാട് പള്ളിയില്‍ വന്ന വിശ്വാസികളോട് മാത്രമാണ് ബിഷപ്പ് സംസാരിച്ചതെന്നും ന്യായീകരണം. ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടും ബിഷപ്പിന്റെ വിശദീകരണത്തോട് ചേര്‍ന്നു നിന്നതോടെ കേസും ഒഴിവായി. നര്‍ക്കോട്ടിക് ജിഹാദിലെ വിവാദങ്ങള്‍ അവസാനിക്കുന്നു

New Update

publive-image

Advertisment

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ ഇടതുമുന്നണി ഘടക കക്ഷികള്‍ക്കിടയിലെ രാഷ്ട്രീയ ഇടപെടല്‍.

സിപിഎമ്മും സിപിഐയും ബിഷപ്പിന്‍റെ പ്രസ്താവനയെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞെങ്കിലും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഇടപെടലിനു പിന്നാലെയാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

ബിഷപ്പിന്റെ പരാമര്‍ശം മതസ്പര്‍ധ പരത്താനല്ലെന്നും തന്റെ വിശ്വാസികളോടുള്ള മുന്നറിയിപ്പായിരുന്നെന്നും കേരളാ കോണ്‍ഗ്രസ് പരസ്യ നിലപാട് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയും അതേ നിലപാട് ആവര്‍ത്തിച്ച് ഇന്ന് രംഗത്ത് വരികയായിരുന്നു.

നേരത്തെ ബിഷപ്പിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് മേല്‍ ചില സാമുദായിക സംഘടനകളുടെ ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനും ഇവര്‍ ഒരുങ്ങിയിരുന്നു.

നേരത്തെ കേരളാ പോലീസിന് ലഭിച്ച നിയമോപദേശം 'നര്‍ക്കോട്ടിക് ജിഹാദ്' വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുക്കണമെന്നതായിരുന്നു . ഇതനുസരിച്ചുള്ള നടപികള്‍ പോലീസ് എടുക്കുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ ഇടപെടല്‍ വന്നത്.

ബിഷപ്പിന്റെ ഭാഗത്തുനിന്നും തന്റെ പ്രസ്താവന വിവാദമുണ്ടാക്കാന്‍ ഉദ്ദേശിച്ചല്ലെന്നും മതസ്പര്‍ധ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ഒപ്പം കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോട് താന്‍ നല്‍കിയ മുന്നറിയിപ്പ് മാത്രമാണിതെന്നും പാലാ രൂപതാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ കുറച്ചു ദിവസങ്ങളായി പാലായില്‍ ഇല്ലാതിരുന്ന ജോസ് കെ മാണി ബിഷപ്പുമായി ഈ വിഷയത്തില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

ബിഷപ്പിന്റെ ഉദ്ദേശശുദ്ധിയടക്കം ജോസ് കെ മാണി കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും ധരിപ്പിച്ചു. ഇതോടെ മുഖ്യമന്ത്രി നേരിട്ടാണ് കേസെടുക്കുന്ന നടപടികള്‍ വേണ്ടെന്നു വയ്ക്കാന്‍ നിര്‍ദേശം നല്കിയത് . ഇരുവിഭാഗത്തെയും ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ബിഷപ്പിന്റെ പ്രസ്താവന പലരും തെറ്റിദ്ധരിച്ചതാണെന്നും ഒരു സമുദായത്തെയും അദ്ദേഹം അപമാനിച്ചില്ലെന്നും നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് എം വിലയിരുത്തിയിരുന്നു. ബിഷപ്പ് പറഞ്ഞത് സഭയുടെ ആശങ്കകള്‍ ആണെന്ന നിലപാടും കേരളാ കോണ്‍ഗ്രസ് പരസ്യമായി സ്വീകരിച്ചു.

പാലാ കേന്ദ്രമായി കോട്ടയം , ഇടുക്കി ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസിന്റെ നിലപാട് കൂടി പരിഗണിച്ചേ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കു എന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. മുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ ബിഷപ്പിന് എതിരായെങ്കിലും കേരളാ കോണ്‍ഗ്രസ് ശക്തമായി നിലപാട് സ്വീകരിച്ചത് നിര്‍ണ്ണായകമായി .

ഇതിനിടെ പാലായില്‍ പ്രകടനം നടത്തിയ സംഘത്തെ മേഖലയിലെ പ്രധാന മുസ്ലീം സംഘടനകളും തള്ളി പറഞ്ഞതോടെ മുസ്ലീം - ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മഞ്ഞുരുകല്‍ ഉണ്ടായിട്ടുണ്ട്.

current politics
Advertisment