Advertisment

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണമെന്നത് വ്യാജ വാര്‍ത്ത ! രാവിലെ മുതല്‍ ചാനലുകള്‍ ആഘോഷിച്ച വ്യാജവാര്‍ത്ത പൊളിഞ്ഞത് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതോടെ. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം അന്വേഷിക്കുന്നത് 2007ല്‍ ഒരു സെറ്റില്‍മെന്റ് ഡീഡ് പ്രകാരം എറണാകുളം അങ്കമാലി അതിരൂപത പുറമ്പോക്ക് ഭൂമി സ്വന്തമാക്കിയോ എന്ന കാര്യം മാത്രം ! 2007ല്‍ നടന്ന സംഭവത്തില്‍ 2011ല്‍ മാത്രം മേജര്‍ ആര്‍ച്ച്ബിഷപ്പായ കര്‍ദിനാള്‍ ആലഞ്ചേരിക്ക് എന്തു പങ്ക് ? ഒരു വ്യാജ വാര്‍ത്തകൂടി പൊളിയുമ്പോള്‍

New Update

publive-image

Advertisment

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം എന്ന പ്രചാരണം വ്യാജം. കര്‍ദിനാളിനെതിരെ ഒരുവിധ അന്വേഷണവും നടത്തുന്നില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നതിനുമുമ്പ് നടന്ന വിഷയത്തെ കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനമാണ് കര്‍ദിനാളിനെ പ്രതിയാക്കി അന്വേഷണം നടത്തുന്നു എന്ന മട്ടില്‍ പ്രചരിച്ചത്.

നേരത്തെ 2007ല്‍ ഒരു സെറ്റില്‍മെന്റ് ഡീഡ് പ്രകാരം എറണാകുളം അങ്കമാലി അതിരൂപത പുറമ്പോക്ക് ഭൂമി സ്വന്തമാക്കിയോ എന്ന കാര്യം പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ ബീനാ പി ആനന്ദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചത്.

publive-image

അലക്‌സിയന്‍ ബ്രദേര്‍സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ സ്ഥലത്തെ സംബന്ധിച്ചാണ് വിവാദം ഉണ്ടായത്. അലക്‌സിയന്‍ ബ്രദേര്‍സിന്റെ ഈ ഭൂമി പുറമ്പോക്ക് കയ്യേറിയതാണോ എന്ന് പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം 2007 ലെ സെറ്റില്‍മെന്റ് ഡീഡും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കുക.

2007ല്‍ നടന്ന ആ സംഭവത്തിനും ഉത്തരവാദി 2011ല്‍ മാത്രം മേജര്‍ ആര്‍ച്ച്ബിഷപ്പായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണെന്നാണ് പലരും പറയുന്നത്. ഇന്നു രാവിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതു വലിയ വാര്‍ത്തയായി ബ്രേക്കിങ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതോടെയാണ് സത്യം പുറത്തായത്.

current politics
Advertisment