Advertisment

ടി.യു രാധാകൃഷ്ണന് സംഘടനാ ചുമതല; ജി.എസ് ബാബു ഓഫീസ് ചുമതലയില്‍ ! കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകളായി. എംജെ ജോബിന് കോട്ടയം ജില്ലയുടെ ചുമതല. ജോസി സെബാസ്റ്റ്യന് ഇടുക്കി, എറണാകുളത്ത് എസ് അശോകനും ! പ്രവര്‍ത്തന സജ്ജമായി ടീം കെ സുധാകരന്‍. സിയുസി രൂപീകരണം ജനറല്‍ സെക്രട്ടറിമാരുടെ മുഖ്യ ഉത്തരവാദിത്വം

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് സംഘടനാ ചുമതല നല്‍കി കെ സുധാകരന്‍. മുന്‍ ചാലക്കുടി എംഎല്‍എയായിരുന്ന ടി.യു രാധാകൃഷ്ണന്‍ കെ സുധാകരന്റെ വിശ്വസ്തനാണ്. സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറിയാണ് കെപിസിസി ഭാരവാഹികളില്‍ പ്രധാനമായത്.

ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവാണ്. 14 ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചത്.

ചുമതലകളായതോടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് നിര്‍ദേശം. എല്ലാ ജില്ലകളിലും സിയുസികള്‍ തുടങ്ങാനും ശക്തിപ്പെടുത്താനും നിര്‍ദേശം ഉണ്ട്. കഴിഞ്ഞ ദിവസം കെപിസിസി നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നു.

തിരുവനന്തപുരം- കെപി ശ്രീകുമാര്‍, കൊല്ലം-പഴകുളം മധു, പത്തനംതിട്ട-എംഎം നസീര്‍, ആലപ്പുഴ- പ്രതാപവര്‍മ്മ തമ്പാന്‍, കോട്ടയം-എംജെ ജോബ്, ഇടുക്കി- ജോസി സെബാസ്റ്റ്യന്‍, എറണാകുളം-എസ് അശോകന്‍, തൃശൂര്‍- കെ ജയന്ത്, പാലക്കാട്-ബി എ അബ്ദുള്‍ മുത്ത്‌ലിബ്, മലപ്പുറം-പി എ സലീം, കോഴിക്കോട്- കെകെ എബ്രാഹാം, വയനാട്-പിഎം നിയാസ്, കണ്ണൂര്‍- സി ചന്ദ്രന്‍, കാസര്‍കോട്-സോണി സെബാസ്റ്റ്യന്‍.

Advertisment