Advertisment

കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി (സിയുസി) ശില്‍പശാലയില്‍ കോട്ടയത്തും സംഘര്‍ഷം ! ഈരാറ്റുപേട്ട ടൗണ്‍ മണ്ഡലം കമ്മറ്റി നടത്തിയ ശില്‍പശാല അലങ്കോലപ്പെടുത്തിയത് ബ്ലോക്ക് കമ്മറ്റിയിലെ മുതിര്‍ന്ന നേതാവിന്റെ നിര്‍ദേശ പ്രകാരം. കെ സുധാകരന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില; ഈരാറ്റുപേട്ടയില്‍ സിയുസി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ ! ഈരാറ്റുപേട്ടയിലെ തമ്മിലടിക്ക് പിന്നില്‍ ഗ്രൂപ്പുകളി തന്നെ. സംഘര്‍ഷത്തെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യം

New Update

publive-image

Advertisment

കോട്ടയം: കേഡര്‍ സ്വഭാവത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി ജില്ലയിലും നേതാക്കള്‍ തമ്മില്‍ തല്ല്. സിയുസി (കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി) രൂപീകരണ ശില്‍പശാലയുടെ പേരിലാണ് ഇന്ന് ഈരാറ്റുപേട്ടയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലടിച്ചത്. തര്‍ക്കം കയ്യാങ്കളിയലേക്ക് കടന്നതോടെ ശില്‍പശാല വേണ്ടെന്നു വച്ചു.

ഈരാറ്റുപേട്ട മുനിസിപാലിറ്റി ടൗണ്‍ മണ്ഡലം കമ്മറ്റിയാണ് ഇന്ന് രാവിലെ 10 മണിക്ക് നടക്കല്‍ ഫൗസിയ ഓഡിറ്റോറിയത്തില്‍ ശില്‍പശാല സംഘടിച്ചത്. ശില്‍പശാല തുടങ്ങും മുമ്പേ ഇത് അലങ്കോലമാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ക്ക് സിയുസി രൂപീകരണത്തോട് താല്‍പര്യമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ യോഗം അലങ്കോലപ്പെടുത്താനുള്ള നീക്കം സജീവമായിരുന്നു. രാവിലെ യോഗം തുടങ്ങിയതോടെ തന്നെ യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും തുടങ്ങി. യൂത്ത്‌കോഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു യോഗം അലങ്കോലപ്പെടുത്തിയത്.

publive-image

സിയുസി ഈരാറ്റുപേട്ടയില്‍ വേണ്ടെന്ന് ആക്രോശിച്ചായരുന്നു ബഹളം. യോഗത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ പങ്കെടുപ്പിച്ചെന്നും ആരോപണമുയര്‍ത്തിയിട്ടുണ്ട്. ബഹളം രൂക്ഷമായതോടെ യോഗം വേണ്ടെന്നു വയക്കുകയായിരുന്നു.

എ ഗ്രൂപ്പിന് സ്വാധീനമുള്ള ജില്ലയില്‍ സിയുസികള്‍ കഴിവതും കുറയ്ക്കുക എന്നതാണ് ഗ്രൂപ്പിന്റെ നിലപാട്. ഇതിന്റെ ഭാഗമായുള്ള ഗ്രൂപ്പുകളി തന്നെയാണ് ഇന്നത്തെ യോഗം കലക്കാന്‍ തീരുമാനിച്ചതിനു പിന്നിലെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

അതിനിടെ യോഗത്തിനിടെയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. സിയുസി രൂപീകരണത്തിന് തടസം നില്‍ക്കാനും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ച പരിപാടിയെ പരാജയപ്പെടുത്താനും നീക്കം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Advertisment