Advertisment

കണ്ടാലറിയുന്നവരൊക്കെ പ്രതിപ്പട്ടികയിലെ 'ഇര'കളായ സോളാര്‍ പീഢനക്കേസ് സ്വാഹ ! പ്രതികളായ നേതാക്കള്‍ക്കും കുടുംബത്തിനും നഷ്ടമായ മാനം, കണ്ണീര്, സാമ്പത്തികം എന്നിവയ്ക്കാര് സമാധാനം പറയും ? പരാതിയുടെ പിന്നാലെ പാഞ്ഞ പോലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയുടെ കോടികളുടെ അന്വേഷണ ചിലവാര് വഹിക്കും ? ഇത്രയും കള്ളപ്പരാതി നല്‍കിയ ആള്‍ക്കെതിരെ നടപടി വേണ്ടേ ? പഴയ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജനുമൊരു നല്ല നമസ്കാരം

New Update

publive-image

Advertisment

കൊച്ചി: പോലീസ് ചില സംഘര്‍ഷ സ്ഥലങ്ങളില്‍ കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുക്കുന്ന പതിവുണ്ട്. പക്ഷേ കണ്ടാലറിയുന്നവര്‍ക്കെതിരെ പിഢന പരാതി ഒരാള്‍ നല്‍കിയതായി കേള്‍ക്കുന്നത് ആദ്യമാണ്. അതന്വേഷിക്കാന്‍ സിബിഐ എത്തുന്നതും ചരിത്രത്തിലാദ്യം !


ഇങ്ങനെയാണെന്നല്ല, എങ്കിലും എന്നു പറഞ്ഞപോലാണ് സോളാര്‍ പീഢനപരാതി. 77 കാരനായ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി മുതല്‍ 39 കാരനായ ഹൈബി ഈഡന്‍ എംപി വരെ പ്രതിപട്ടികയിലെ 'ഇര'കളായി. പോലീസും ക്രൈംബ്രാഞ്ചും പിന്നെ സിബിഐയും അന്വേഷിച്ചു. യാതൊരു തെളിവുമില്ലെന്നു മാത്രമല്ല, പരാതിയും പ്രതികളുമായി പുലബന്ധം പോലുമില്ലെന്നായിരുന്നു കണ്ടെത്തല്‍.


എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, എപി അബ്ദുള്ളക്കുട്ടി എക്സ് എംപി തുടങ്ങിയവരൊക്കെ പ്രതികളായ 'ഇര'കളായി.

ഇവരില്‍ ആര്‍ക്കെതിരെയുമുള്ള ഒരു പരാതികളിലും പരാതിക്കാരി പറയുന്ന സംഭവങ്ങളും സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കണ്ടെത്താതെ വന്നതോടെയാണ് സിബിഐയെ ഏല്‍പ്പിച്ചത്. കേസിലെ ഒന്നൊഴികെയുള്ള എല്ലാ പ്രതികളും പ്രതിപക്ഷത്തുള്ളവരും അന്വേഷണ ഏജന്‍സികളളെല്ലാം ഇവരു‍ടെ ശത്രുക്കളായ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നവയും.

കേരളത്തിലെയും രാജ്യത്തെയും നടപ്പുരീതികള്‍ അനുസരിച്ചാണെങ്കില്‍ ഒരു കാരണം കിട്ടിയാല്‍ കുരുക്കാന്‍ ശത്രുക്കള്‍ നോട്ടമിട്ടിരിക്കുന്നവരാണ് പ്രതികളൊക്കെയും. ഒരു നിര്‍വാഹവുമില്ലാതെയാണ് ഒടുവില്‍ അന്വേഷണ ഏജന്‍സികള്‍ കൈകഴുകിയത്.

ഈ ചതികളുടെ പേരില്‍ ആരോപണവിധേയരായ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സന്തതസഹചാരികളായ പ്രവര്‍ത്തകരും അനുഭവിച്ച വേദന, യാതന, കണ്ണീര്, സാമ്പത്തിക നഷ്ടം, മാനനഷ്ടം എന്നിവയ്ക്ക് ആര് സമാധാനം പറയും. ഇത്രയേറെ പേര്‍ക്കെതിരെ കള്ളപ്പരാതികള്‍ നല്‍കിയ വ്യക്തിക്കെതിരെ നടപടിയില്ലേ ? കുറഞ്ഞപക്ഷം പ്രതികള്‍ക്കുണ്ടായ വ്യവഹാര ചിലവെങ്കിലും.

ഈ പരാതികളുടെ പിന്നാലെ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണവുമായി പരതി നടന്നതിന്‍റെ ചിലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുടക്കണം. പണ്ട് കോയമ്പത്തൂര്‍ക്ക് സിഡി പെറുക്കാന്‍ ഇരയും പരിവാരങ്ങളുമായി പോലീസ് അകമ്പടിയോടെ സകല മാധ്യമങ്ങളുടെയും വാഹനങ്ങളുമായി ലക്ഷങ്ങള്‍ മുടക്കി പോയിട്ട് കിട്ടിയത് ബിജു രാധാകൃഷ്ണന്‍റെ ഏതാനും അടിവസ്ത്രങ്ങള്‍ മാത്രം.


ഈ പണമെല്ലാം നഷ്ടമായത് ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. പരാതിയും ആരോപണങ്ങളും ഉയര്‍ന്ന സമയത്തെ പരാതിക്കാരിയുടെയും സഹായികളുടെയും സാമ്പത്തിക ഇടപാടുകളാണ് ഇനി അന്വേഷിക്കേണ്ടത്.


പരാതി വ്യാജമാണെങ്കില്‍ അതിനെതിരെകൂടി നടപടി ഉണ്ടായില്ലെങ്കില്‍ ഇത്തരം 'സാമൂഹ്യ വിപത്തുകള്‍' ആവര്‍ത്തിക്കപ്പെടും. അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക. ഇനി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കോടതികളാണ്. ഈയവസരത്തില്‍ പ്രത്യേകം സ്മരിക്കേണ്ട ഒരു വ്യക്തി സോളാര്‍ അന്വേഷണ കമ്മീഷന്‍ ആയിരുന്ന ജസ്റ്റിസ് ശിവരാജനെയാണ് ! അദ്ദേഹത്തിനൊരു നല്ല നമസ്കാരം.

Advertisment