Advertisment

ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ്. രാജസ്ഥാൻ , പഞ്ചാബ് , മധ്യപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ അടുത്ത നാല് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കും.

അതേസമയം, നഗരത്തിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ നഗരത്തിൽ വീണ്ടും താപനില ഉയർന്നേക്കും. ചൂട് കൂടിയതോടെ നഗരത്തിൽ ജലക്ഷാമവും രൂക്ഷമായി. യമുനയിലേക്ക് കൂടുതൽ വെള്ളം തുറന്ന് വിടാൻ ഹരിയാന ജലസേചനവകുപ്പിന് ഡൽഹി ജല ബോർഡ് കത്തയച്ചു.

സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment