Advertisment

'ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം'; മല്ലിക സുകുമാരന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരന്‍. കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന മന്ത്രിയുടെ പ്രസ്താവനയെ പ്രശംസിച്ച് കൊണ്ടായിരുന്നു മല്ലിക രം​ഗത്തെത്തിയത്. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക പറഞ്ഞു.

മല്ലിക സുകുമാരന്റെ വാക്കുകൾ

ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല....നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.. ജനഹിതം അനുസരിച്ച് നിർഭയം അവ നടപ്പിലാക്കുക.... അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും ... ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങൾ ശ്രീ.മൊഹമ്മദ് റിയാസ്.....

 

NEWS
Advertisment