Advertisment

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 എഎപി സഖ്യം ഒരു മുന്നണിക്കും പിന്തുണ നൽകില്ല

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നൽകണ്ട എന്നാണ് ട്വന്റി20 എഎപി സഖ്യത്തിന്റെ തീരുമാനം. തൃക്കാക്കരയിൽ ഏതു മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ല. ഇക്കാരണം ഒന്നുകൊണ്ടു മാത്രമാണ് തൃക്കാക്കരയിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാട് ജനക്ഷേമ സഖ്യം നേരത്തെ സ്വീകരിച്ചത്.

എന്നാല്‍ ഈ സന്ദർഭത്തിൽ തൃക്കാക്കര മണ്ഡലത്തിലുള്ള പതിനായിരക്കണക്കിന് ട്വന്റി 20 എഎപി അനുഭാവികളോടും പ്രവർത്തകരോടും ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നതായി സാബു എം ജേക്കബ് പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കുവാൻ ഓരോരുത്തർക്കും‍ കഴിയണം. അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത ട്വന്റി 20 എഎപി സഖ്യത്തെ പിന്തുണയ്ക്കുന്ന മുഴുവന്‍ ആളുകൾക്കും ഉണ്ടെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

പ്രലോഭനങ്ങള്‍ക്കും,സമ്മർദ്ധങ്ങൾക്കും, സ്വാധീനങ്ങള്‍ക്കും, വഴങ്ങാതെ പണത്തിനും, മദ്യത്തിനും അടിമപെടാതെ സ്വതന്ത്രമായി ചിന്തിച്ച് ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുക. ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി തെളിയിക്കുന്ന ഈ വോട്ടവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കണമെന്ന് എല്ലാവരോടും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് ദിനം കാലാവസ്ഥ പ്രതികൂലമായാല്‍ പോലും എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രീയയില്‍ പങ്കാളികളായി കേരളത്തിന്റെ രാഷട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment