Advertisment

വീട്ടിൽ പ്രസവിച്ച ബംഗാൾ സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

New Update

publive-image

Advertisment

ആംബുലൻസ് പൈലറ്റ് സച്ചിൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിന്ദൂരി

കൊച്ചി: വീട്ടിൽ പ്രസവിച്ച ബംഗാൾ സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബംഗാൾ സ്വദേശിനിയും നിലവിൽ എറണാകുളം ചിറ്റേത്തുകര ജുമാ മസ്ജിദ് റോഡിൽ താമസവുമായ സോണിയ ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

റിപബ്ലിക് ദിനത്തിൽ രാവിലെ ആറരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട സോണിയ വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സമീപത്ത് താമസിക്കുന്ന നാട്ടുകാരെ വിവരം അറിയിച്ചു. ഇവർ ആണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്.

കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സച്ചിൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിന്ദൂരി വി.പി എന്നിവർ സ്ഥലത്ത് എത്തി.

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിന്ദൂരി ഉടൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.

തുടർന്ന് ആംബുലൻസ് പൈലറ്റ് സച്ചിൻ ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisment