Advertisment

നൃത്തവസന്തം തീർത്ത് പെരുമ്പാവൂർ നാട്യകൈരളിയുടെ വാർഷികോത്സവം അരങ്ങേറി

author-image
nidheesh kumar
New Update

publive-image

Advertisment

പെരുമ്പാവൂർ നാട്യകൈരളി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ്, വാർഷികോത്സവത്തിന് ഡയറക്ടർ ശാലിനി പ്രദീപ് തിരിതെളിയിക്കുന്നു

പെരുമ്പാവൂർ: സര്‍ഗ്ഗാത്മകതയുടെയും ആവിഷ്ക്കാരത്തിന്റെയും വിഭിന്ന ഭാവങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്‌ പെരുമ്പാവൂർ നാട്യകൈരളി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ്, ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികോത്സവം നൃത്തരംഗത്തെ യുവനര്‍ത്തകിമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

publive-image

പതിനാലു വർഷമായി പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ പ്രവർത്തിയ്ക്കുന്ന നാട്യകൈരളിയുടെ ഡയറക്ടർ ആർ.എൽ.വി. ശാലിനി പ്രദീപ് ആണ്. നർത്തകിയും കഥകളി അഭിനേത്രിയുമായ ശാലിനി, ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ബിരുദാനന്തര ബിരുദധാരിണിയാണ്.

publive-image

ശാസ്ത്രീയ നൃത്തത്തില്‍ തത്പരരായ യുവപ്രതിഭകള്‍ക്കു കഴിവു തെളിയിക്കുന്നതിനുള്ള വേദിയൊരുക്കുക എന്നതാണ്‌ നാട്യകൈരളി എല്ലാ വർഷവും നടത്തുന്ന നൃത്തോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഭദ്രദീപം തെളിയിച്ചശേഷം ശാലിനി പറഞ്ഞു.

publive-image

ഗായകരായ ജയൻ പെരുമ്പാവൂർ, അജയ് കൃഷ്ണ, വയലിനിസ്റ്റ് ബാബുരാജ് പെരുമ്പാവൂർ, മൃദംഗിസ്റ്റ് സുനിൽ എസ്. പണിക്കർ, ഫ്ലൂട്ടിസ്റ്റ് വിനോദ് ചന്ദ്ര, സാംസ്കാരിക പ്രവർത്തകനും അവതാരകനുമായ കൂവപ്പടി ജി. ഹരികുമാർ, കീർത്തി വിനയകുമാർ, പ്രദീപ് ആർ. അമ്പകപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

8 വിദ്യാർത്ഥിനികളുടെ അരങ്ങേറ്റവും സീനിയർ വിദ്യാർത്ഥിനികളുടെ നൃത്തപരിപാടികളും ഫ്യൂഷൻ ഡാൻസുകളും കൊണ്ട് സമ്പന്നമായിരുന്നു നൃത്തവേദി.

Advertisment