Advertisment

ഐ സി എഫ് ഓക്സിജൻ പ്ലാന്റ് നാടിന് സമർപ്പിച്ചു

New Update

publive-image

Advertisment

മലപ്പുറം / ജിദ്ദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിക്ക് വേണ്ടി നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിൻ്റെ സമർപ്പണ കർമ്മം സംസ്ഥാന കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ ചെയ്തു. പി ഉബൈദുല്ല എം എൽ എ അധ്യക്ഷത വഹിച്ചു.

താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ 200 എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്ര. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.

പ്രോജക്റ്റ് കോ- ഓഡിനേറ്റർ എഞ്ചി.അബ്ദുൽ ഹമീദ് ചാവക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സമസ്ത.നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദു റഹ്മാൻ സഖാഫി,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ അലി അബ്ദുള്ള,സി.പി. സൈദലവി മാസ്റ്റർ, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ്.വൈ.എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ അലിഗർ ബാബു,ഐ.സി.എഫ് നേതാക്കളായ അബ്ദുൽ കരീം ഹാജി മേമുണ്ട, സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയ്, മുനിസിപ്പൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറേങ്ങൽ, വാർഡ് കൗൺസിലർ സി.സുരേഷ് മാസ്റ്റർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുജീബ് വടക്കെ മണ്ണ പ്രസംഗിച്ചു.

publive-image

കോവിഡ് വ്യാപന കാലയളവിൽ ബഹു: മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്. ഓക്സിജൻ പ്ലാൻ്റ് ഉൾപ്പെടെ പ്രവാസി സംഘടനകൾക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോർക്ക മുന്നോട്ട് വെച്ചിരുന്നു. കോവിഡ് പോലെയുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിർദ്ദേശങ്ങളിൽ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാൻ ഐ.സി.എഫ് തയ്യാറായത്.

ആരോഗ്യ വകുപ്പിൻ്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ (കെ.എം.എസ്.സി.എൽ) യും അനുമതിയോടെ കഴിഞ്ഞ വർഷം ജൂലൈയിലാണ് പദ്ധതികൾ ഏറ്റെടുത്തത്. 45,97,554 രൂപ ചെലവിൽ 200 എൽ.പി.എം. ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത്.ഒരു കോടി രൂപയിലേറെ ചെലവിൽ മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന ഐ.സി.എഫിൻ്റെ രണ്ടാമത്തെ പ്ലാൻ്റ് ഉടൻ തന്നെ സമർപ്പിക്കാനാകും.

അബ്ദുൽ അസീസ് സഖാഫി മമ്പാട് സ്വാഗതവും,മുസ്തഫ കോഡൂർ നന്ദിയും പറഞ്ഞു.

Advertisment