Advertisment

കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹൃദയാരോ​ഗ്യം കാക്കേണ്ടതിന്റെയും സി.പി.ആർ നൽകേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറിയാം..

New Update

കുഴ‍ഞ്ഞു വീണുള്ള പല മരണങ്ങൾക്കും പിന്നിൽ ഹൃദയാഘാതം ആണെന്ന് റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. വ്യായാമം ചെയ്യുന്നതിനിടെയും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയുമൊക്കെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹൃദയാരോ​ഗ്യം കാക്കേണ്ടതിന്റെയും സി.പി.ആർ നൽകേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നോക്കാം..

Advertisment

publive-image

നേരത്തേ മുതൽ തന്നെ അമിതമായ വ്യായാമം മൂലവും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന് ഇടയിലുമൊക്കെയുള്ള ഹൃദയാഘാത മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അടുത്തിടെയായി നിരവധി സെലിബ്രിറ്റികൾ ഈ സാഹചര്യത്തിൽ മരണപ്പെട്ട വാർത്ത വർധിച്ചതോടെ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയെന്നു മാത്രം. ഇരുപതു വയസ്സുമുതലാണ് ബ്ലോക്കുകൾ ആരംഭിച്ചു തുടങ്ങുക. പ്രായം കൂടുംതോറും അതു കൂടിവരും.

ഹൃദയം ഒരു താളത്തിൽ മിടിക്കുന്നത് തെറ്റിപ്പോവുകയാണ് സംഭവിക്കുന്നത്. ഒരിക്കലും വ്യായാമമോ വർക്കൗട്ടോ വാശിയോടെ എന്തെങ്കിലും ജയിക്കാൻ പോകുന്നതു പോലെ ചെയ്യേണ്ട കാര്യമല്ല. അവ വളരെ ആയാസരഹിതമായി ആസ്വദിച്ച് ചെയ്യേണ്ട കാര്യമാണ്. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ളവരെല്ലാം വർക്കൗട്ട് ആരംഭിക്കും മുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

പലപ്പോഴും ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളാണ് നിങ്ങൾക്കെന്നു പറയുമ്പോൾ ഞങ്ങൾ കൃത്യമായി വ്യായാമം ചെയ്തിരുന്നു, യോഗ ചെയ്തിരുന്നു, ഭക്ഷണം നിയന്ത്രിച്ചിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ ഇവയൊക്കെ ഉണ്ടാകുമ്പോഴും നിങ്ങൾ പൂർണമായി ഹൃദ്രോഗത്തിൽ നിന്ന് സുരക്ഷിതരാണ് എന്നു പറയാനാവില്ല. പ്രായമാകുന്നതിനൊപ്പം അപകടസാധ്യതകളും കൂടും. ഭക്ഷണരീതിയായാലും വ്യായാമമായും എല്ലാം മിതമായി കൊണ്ടുപോവുക എന്നതാണ് പ്രധാനം.

Advertisment