Advertisment

പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉടുമ്പന്നൂർ - മണിയാറൻകുടി റോഡിന്‍റെ സർവ്വേ നടപടികൾക്ക് പച്ചക്കൊടിയായി: ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

ഇടുക്കി: ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ് യാഥാർത്ഥ്യമാക്കുവാൻ തടസ്സമായി നിന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടികൾക്ക് വിരാമമിട്ട് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഇടുക്കി കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

നേരത്തെ എം.പി. ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ വച്ച് ഉടുമ്പന്നൂർ- മണിയാറൻകുടി റോഡിന് സർവ്വേ നടപടികൾ ആരംഭിക്കാൻ വേണ്ടിയുള്ള തീരുമാനം എടുത്തതായിരുന്നു.

എന്നാൽ സർവ്വേ നടപടികൾ ചെയ്യുന്നതിനുവേണ്ടി അനുമതി നൽകാൻ വനംവകുപ്പ് കാലതാമസം വരുത്തുകയും ഒടുവിൽ സിസിഎഫ് നൽകിയ അനുമതി 3 മീറ്റർ റോഡ് ടാറിങ് വേണ്ടി ഉള്ള അനുമതിയാണെന്നും ഈ അനുമതി റോഡ് നിർമ്മാണത്തിനു വേണ്ടി ഉള്ളതല്ല എന്നും പ്രസ്തു്ത ഉത്തരവിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുന്ന റോഡുകൾക്ക് വനംവകുപ്പ് അനുമതി പ്രത്യേകമായി നൽകണം എന്നും അനാവശ്യമായ അനുമതി നിഷേധിക്കരുത് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം 2017 തന്നെ വിജ്ഞാപനം ഇറക്കിയിട്ടുള്ളതാണ്.

ആ വിജ്ഞാപനം നിലനിൽക്കേ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ റോഡിന് അനുമതി നിഷേധിക്കുകയും സർവ്വേ നടപടികൾ നർവ്വേ നടപടികൾക്ക് അനുമതി നൽകാതിരിക്കുകയും ചെയ്യുകയായിരുന്നു.

ഇക്കാര്യം തിരുവനന്തപുരത്ത് വച്ച് ചേർന്ന യോഗത്തിൽ ചർച്ച ചെയ്ത് പരിഹാരം എന്ന നിലയിൽ പദ്ധതിക്കുവേണ്ടി സർവേ നടപടി ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിൽ അനാവശ്യമായി വീണ്ടും വനംവകുപ്പ് അനുമതി നിഷേധിക്കുന്നത് തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

പിഎംജിഎസ്‌വൈ മാനദണ്ഡമനുസരിച്ച് 8 മീറ്റർ വീതിയാണ് യഥാർത്ഥത്തിൽ നൽകേണ്ടത്. എന്നാൽ പ്രസ്തുത റോഡിൽ 3 മീറ്റർ വീതിക്കുള്ള സർവ്വേക്കാണ് സിസിഎഫ് അനുമതി നൽകിയിരുന്നത്. ഇത് പ്രസ്തുത പദ്ധതിയുടെ അന്തിമഅനുമതിക്ക് തടസമാകുമായിരുന്നു. ഈ പ്രതിബന്ധമാണ് ഇന്ന് വനം വകുപ്പ് മന്ത്രിയുടെ യോഗത്തിൽ നീങ്ങിയതെന്നും എം.പി. വ്യക്തമാക്കി.

idukki news
Advertisment