Advertisment

ഇടമലക്കുടിയിലെ സ്ക്കൂൾ കെട്ടിട നിർമ്മാണം കൊച്ചിൻ ഷിപ്പ്യാർഡ് ഏറ്റെടുക്കും; ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

മൂന്നാർ: കൊച്ചിൻ ഷിപ്പ് യാർഡിൻറെ കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് ഇടമലക്കുടി ഗവ.യു.പി.സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.

എം.പി ആവശ്യപ്പെട്ടതനുസരിച്ച് കൊച്ചിൻ ഷിപ്പ് യാർഡ് ടീം, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും എം.പിയോടൊപ്പം കഴിഞ്ഞ ഏപ്രിൽ 13 ന് ഇടമലക്കുടി സ്ക്കൂളിൽ സന്ദർശനം നടത്തിയിരുന്നു. അവരുടെ നിർദ്ദേശപ്രകാരം എ.ഇ.ഒ തയ്യാറാക്കി നൽകിയ പ്ലാനും എസ്റ്റിമേറ്റും ഷിപ്പ് യാർഡ് അംഗീകരിച്ചതായി എം.പി. പറഞ്ഞു.

ഇനി വനം വകുപ്പിൻറെ അംഗീകാരം കൂടി ലഭിക്കാനുള്ളുയെന്നും അംഗീകാരം ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം.പി. പറഞ്ഞു.

Advertisment