Advertisment

റിസ്‌വാൻ ഷാജഹാൻ നന്മ മരം ബാലവേദി ഇടുക്കി ജില്ലാ കോര്‍ഡിനേറ്റർ

New Update

publive-image

ഇടുക്കി: വനമിത്ര ഡോ. സൈജു ഖാലിദ് സ്ഥാപകനായുള്ള പരിസ്ഥിതി പ്രവർത്തന സംഘടനയായ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ ബാലവേദിയായ പടവുകൾ ഇടുക്കി ജില്ല കോർഡിനേറ്ററായി റിസ്‌വാൻ ഷാജഹാനെ നിയമിച്ചതായി പടവുകൾ സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതളൂർ അറിയിച്ചു.

തൊടുപുഴ ഇടവെട്ടി കല്ലുമ്പുറത്ത് വീട്ടിൽ ഷാജഹാന്റെയും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് സബിതയുടെയും മകനാണ് കാളിയാർ ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 8 -ാം ക്ലാസ് വിദ്യാർത്ഥിയായ റിസ്‌വാൻ.

Advertisment