Advertisment

ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയും നീരൊഴുക്ക് തുടരുന്നു; ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ എസ് ഇ ബി അധികൃതര്‍

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയും നീരൊഴുക്ക് തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്നു ഷട്ടറുകളിലൂടെയും ഒരു മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തു വിട്ട്കൊണ്ടിരിക്കുന്നത്.

പെരിയാറിന്റെ ഇരുകരകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ യഥാസമയം വിലയിരുത്തുന്നുണ്ട്. ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് മൂന്നു ഷട്ടറുകള്‍ തുറന്നത്.

 

NEWS
Advertisment