Advertisment

കേന്ദ്രീയ വിദ്യാലയം ഈടാക്കുന്ന അനാവശ്യ ഫീസുകൾ ഒഴിവാക്കണം – ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

തൊടുപുഴ: കേന്ദ്രീയ വിദ്യാലയം ഈടാക്കുന്ന അനാവശ്യ ഫീസുകൾ ഒഴിവാക്കണമെന്നു ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് സാഹചര്യം മൂലം കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ഓൺലൈനിൽ ആണ്. കേന്ദ്രീയ വിദ്യാലയത്തിൽ ഈടാക്കുന്ന ടെർമിനൽ ഫീസുകളിൽ വലിയൊരു ശതമാനവും കമ്പ്യൂട്ടർ സയൻസിസ്/ലാബിൻറെ പേരിലാണ്.

കോവിഡ് കാലഘട്ടത്തിൽ മിക്ക കുടുംബങ്ങളും കടുത്ത സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനാൽ വിദ്യാർത്ഥികൾക്ക് ലഭ്യമല്ലാത്ത ഈ സേവനത്തിന് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും, മുൻകാല പ്രാബല്യത്തോടെ ഈ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് എം.പി കത്ത് നൽകി. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുള്ളതായും എം. പി. പറഞ്ഞു.

idukki news
Advertisment