Advertisment

'സൗരതേജസ്സ്' -സ്പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നു

New Update

publive-image

Advertisment

ഇടുക്കി: അനെര്‍ട്ട് മുഖേന സബ്‌സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജയ പ്ലാന്റ് സ്ഥാപിക്കുന്ന'സൗര തേജസ്സ്' പദ്ധതിയുടെ ഭാഗമായി 2022 ജനുവരി 4, 5 ദിവസങ്ങളില്‍ തൊടുപുഴ ഉര്‍ജ്ജമിത്ര കേന്ദ്രത്തില്‍ വെച്ച് സ്പോട് രജിസ്‌ട്രേഷന്‍ നടത്തപ്പടുന്നു.

താല്പര്യമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്. അനെര്‍ട്ടിന്റെ http://www.buymysun.comഎന്ന വെബ്സൈറ്റ് വഴിയും ഉര്‍ജ്ജമിത്ര ക്യാമ്പയിന്‍ പാര്‍ട്ണര്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ.

നിലവില്‍ 2, 3 ,5, 7, 10 kw വരെ കപ്പാസിറ്റി ഉള്ള സൗരവൈദ്യുതനിലയങ്ങള്‍ ആണ് സ്ഥാപിക്കുന്നത്. 3kw വരെ ഉള്ള നിലയങ്ങള്‍ക്ക് 40 % സബ്സിഡിയും തുടര്‍ന്നുള്ള ഓരോ kw നും 20% സബ്‌സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ - 04862 - 233 252, 9447311004

Advertisment