Advertisment

ഇടുക്കി ജില്ല സുവര്‍ണ്ണ ജൂബിലി ആഘോഷം; എല്ലാ വകുപ്പുകളും സഹകരിക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

New Update

publive-image

ഇടുക്കി: ജില്ലാ രൂപീകരണത്തിന്റെ അന്‍പത് വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് എല്ലാ വകുപ്പുകളും പദ്ധതി സമര്‍പ്പിച്ച് ആഘോഷ പരിപാടികളില്‍ സഹകരിക്കണം. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് വിവിധ വകുപ്പ് ജില്ലാ മേധാവികളോട് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നും ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും നടപ്പാക്കാന്‍ സാധ്യമായ പദ്ധതികളുടെ വിശദാംശം ജില്ലാ കളക്ടര്‍ക്ക് നല്‍കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

Advertisment