Advertisment

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പത്തു കോടി 21 ലക്ഷം രൂപയുടെ തൊഴിലുറപ്പു കര്‍മ്മപദ്ധതിയ്ക്ക് അംഗീകാരം

New Update

publive-image

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടരലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിന്

പത്തു കോടി 21 ലക്ഷം രൂപയുടെ തൊഴിലുറപ്പു കര്‍മ്മപദ്ധതിയ്ക്ക് അംഗീകാരം.

ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, കുമാരമംഗലം, മുട്ടം, പുറപ്പുഴ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ 2022-23 വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് ജില്ലാ പഞ്ചായത്തിന്റ അംഗീകാരത്തിനായി നല്‍കുവാന്‍ തീരുമാനിച്ചു.

ആകെ 10.21 കോടി രൂപ അംഗീകരിച്ച പദ്ധതിയില്‍ 2,51,092 തൊഴില്‍ദിനങ്ങള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2.9 കോടി രൂപ പദ്ധതിയിലെ കൂലിയിതരയിനത്തിലേക്ക് അംഗീകരിച്ചതായി പ്രസിഡന്റ് ട്രീസ ജോസ് അറിയിച്ചു.

Advertisment