Advertisment

കേരളോത്സവം 2021- സംസ്ഥാനതലത്തില്‍ ഇടുക്കിക്ക് മികച്ച നേട്ടം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവ മത്സരത്തില്‍ മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനവും 5 ഇനങ്ങളില്‍ രണ്ടാം സ്ഥാനവും 4 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും ഇടുക്കി ജില്ല കരസ്ഥമാക്കി.

ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ സംസ്ഥാനത്തെ മികച്ച ക്ലബ്ബായി അമൃത നൃത്തകലാഭവന്‍ കുമിളിയെ തെരെഞ്ഞടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിനര്‍ഹരായവരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു. മണിപ്പൂരി ഒന്നാം സ്ഥാനം രാധിക കൃഷ്ണ, മാര്‍ഗ്ഗംകളി ഒന്നാം സഥാനം അഞ്ജലി പീറ്റര്‍ & ടീം, നാടോടി നൃത്തം ഗ്രൂപ്പ് ഒന്നാം സ്ഥാനം ആനന്ദ് സി & ടീം.

മോണോ ആക്ട് രണ്ടാംസ്ഥാനം നീനു പി ജെയിംസ് , ലളിതഗാനം (പുരുഷന്‍) രണ്ടാംസ്ഥാനം ഡസ്റ്റിന്‍ ടോം , പ്രസംഗം ഹിന്ദി / ഇംഗ്ലീഷ് രണ്ടാംസ്ഥാനം ഐശ്വര്യ മാത്യു , മൃദംഗം രണ്ടാംസ്ഥാനം ജയദേവ് മനോജ് ,ഒഡീസ്സി രണ്ടാംസ്ഥാനം ശ്രീലക്ഷമി, കഥക് മൂന്നാം സ്ഥാനം രാധിക കൃഷ്ണന്‍ ,കുച്ചുപ്പുടി മൂന്നാം സ്ഥാനം റോസന , വയലിന്‍ മൂന്നാം സ്ഥാനം ജിനേഷ് ദാസ്, ഹാര്‍മോണിയം മൂന്നാം സ്ഥാനം നീനു ഫേബിയല്‍ എന്നിവർ നേടി .

Advertisment