Advertisment

മാലിന്യ സംസ്‌ക്കരണ സംവിധാനം: തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചീനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി

New Update

publive-image

Advertisment

ഇടുക്കി: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ ഭാഗമായി ബില്‍ഡിംഗ് റൂള്‍സ് പ്രകാരം കെട്ടിടങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചീനീയറിംഗ് വിഭാഗത്തിലെ അസി. എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഇടുക്കി ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജെ.തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ജസീര്‍ പി വി സ്വാഗതം ആശംസിച്ചു. ഇടുക്കി ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ മധു എം എസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എബി വര്‍ഗ്ഗീസ്, അടിമാലി ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിസ്സാര്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അസി. എന്‍ജിനീയര്‍, ബിജു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

മാലിന്യ സംസ്‌ക്കരണ സംവിധാന പരിശോധന സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Advertisment