Advertisment

ഡോ : സതീഷ് വാര്യർക്ക് ജൂനിയർ ചേംബർ ഇന്റർനാഷണൽ- ജെ സി ഐ യുടെ അംഗീകാരം

New Update

publive-image

തൊടുപുഴ: പ്രശസ്ത ആയുർവേദ ഡോക്ട്ടറും സോഷ്യൽ മീഡിയ വൈറൽ താരവുമായ ഡോ.സതീഷ് വാര്യർക്ക് ജെ സി ഐ യുടെ ആംഗീകാരം. ചികിത്സാ രംഗത്തെ മികവുകൾ, ആയുർവേദ ആരോഗ്യരംഗത്തെ സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ദൃശ്യ റേഡിയോ പത്ര മാധ്യമങ്ങളിലൂടെയുള്ള സംഭാവനകൾ, സാമൂഹിക സേവന രംഗത്തെ ഇടപെടലുകൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ രംഗങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടു ചിരിക്കാനും ചിന്തിക്കാനുമുള്ള ഹൃസ്വചിത്ര നിർമ്മിതികൾ അങ്ങനെ വിവിധങ്ങളായ മേഖലകളിൽ സ്വന്തം കർമ്മ മണ്ഡലത്തിന് അതീതമായി ഉള്ള സംഭാവനകൾ മുൻനിർത്തിയാണ് എക്സലൻസ് ഇൻ സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് നൽകുന്നത്.

ശനിയാഴ്ച്ച തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ വെച്ചു നടക്കുന്ന ജെ സി ഐ തൊടുപുഴ ഗ്രാന്റിന്റെ 8-ാംമത് സ്ഥാനാരോഹണ ചടങ്ങിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിക്കും. ഇതോടൊപ്പം അഖിൽ എസ് (ബിസിനസ്സ് യൂത്ത് ഐക്കൺ അവാർഡ് ), മിഥുൻ ജയചന്ദ്രൻ (യംങ് ബിസിനസ്സ് എക്സലൻസ് അവാർഡ്) എന്നിവർക്കും മന്ത്രി അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment