Advertisment

പ്രാഥമിക സഹകരണ മേഖലയിൽ ഇടുക്കി ജില്ലയിൽ ആദ്യമായി എ.ടി.എം സൗകര്യമൊരുക്കി തെക്കുംഭാഗം സഹകരണ ബാങ്ക്

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ജില്ലയിൽ പ്രാഥമിക സഹകരണ മേഖലയിൽ ആദ്യമായി എ.ടി.എം സി.ഡി.എം തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ പ്രവർത്തനം ആരംഭിച്ചു. എ.ടി.എം/സി.ഡി.എം ഉൽഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു.

സ്കൂൾ കുട്ടികൾക്കുള്ള കോവിഡ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്തു മെമ്പർ സി.വി സുനിതയും ഇടവെട്ടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷീജ നൗഷാദും ചേര്‍ന്ന് നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ റോസമ്മ ജേക്കബ് ഉപഹാര സമർപ്പണം നിർവഹിച്ചു.

അസിസ്റ്റന്റ് രജിസ്ട്രാർ എം.ജെ സ്റ്റാൻലി, ജില്ലാ പഞ്ചായത്തു മെമ്പർ പ്രൊഫ. എം.ജെ ജേക്കബ്, കേരള ബാങ്ക് ബ്രാഞ്ച് മാനേജർ അശോകൻ, ആലക്കോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് മിനി ജെറി, ബ്ലോക്ക് പഞ്ചായത്തു മെമ്പർ സുനി സാബു, കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ് ഷാജി, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ. സലിംകുമാർ, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, ആലക്കോട് ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് സോമൻ ജെയിംസ് ആക്കപ്പടിക്കൽ, മ്യൂച്ചൽ മർച്ചന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത്, ഗ്രാമ പഞ്ചായത്തു മെമ്പർമാരായ ബേബി തോമസ് കാവാലം, എ.കെ സുഭാഷ്കുമാർ, മോളി ചിങ്ങംതോട്ടം, സൂസി റോയി, ഷാന്റി ജെയിംസ്, ജാൻസി മാത്യു, കെ.എസ് സുലോചന, എസ്.ബി.ഐ മാനേജർ അഞ്ജന മാത്യു, കൃഷി ഓഫിസർമാരായ ബിൻസി ജോൺ, ജീസ് ലൂക്കോസ്, കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടോമി ജോസഫ്, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു ,യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ്, പെർഫെക്റ്റ് സോഫ്റ്റ് വെയർ ഡയറക്ടർ ബിജു ഐസക്, ഇ -വെയർ സോഫ്റ്റ് ടെക് ഡയറക്ടർ സജീവ് പുഷ്പ്പമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.

സെക്രട്ടറി വി .ടി .ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു.65 വയസിനുമേൽ പ്രായമുള്ളവർക്കുള്ള ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മൂന്നു സ്വർണ്ണമെഡലുകൾ നേടിയ സൂസി മാത്യു പഴയിടത്തിനെ ചടങ്ങിൽ അനുമോദിച്ചു. ഡയറക്ടർ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാർ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment