Advertisment

തൊടുപുഴയാറിന്റെ മനോഹര തീരത്തേക്ക് പി.ടി. വീണ്ടും കടന്നു വരികയാണ്... തൊടുപുഴയുടെ സൗഹൃദ സദസ്സിൽ... ജനുവരി 20ന് 'പി.ടി. സൗഹൃദ സംഗമം' സംഘടിപ്പിക്കുന്നു; സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു

New Update

publive-image

Advertisment

തൊടുപുഴ: തൊടുപുഴയാറിന്റെ മനോഹര തീരത്തേക്ക് പി.ടി. വീണ്ടും കടന്നു വരികയാണ്. പുതിയൊരു ജന്മത്തിലൂടെ, നമ്മുടെയൊക്കെ ഹൃദയത്തിൽ ജീവിക്കുന്ന അനശ്വര നായകനും, കാമുകനും, വസുന്ധരയുടെ സംരക്ഷകനുമെല്ലാമായി പി.ടി. തൊടുപുഴയുടെ സൗഹൃദ സദസ്സിൽ ഈ ജനുവരി മാസം 20ന് തന്റെ സാന്നിദ്ധ്യം അറിയിക്കുകയാണ്.

സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക മേഖലകൾ ഉൾപ്പെടുന്ന ജീവിതത്തിന്റെ നാനാതുറകളിൽ പെട്ട പി.ടി. യുടെ സുഹൃത്തുകൾ, മരിക്കാത്ത ഓർമ്മകളുടെ തീരത്ത് പി.ടി.യെ സ്മരിക്കുകയാണ്.

സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, കെ. വേണു, ഡോ. എം.പി. മത്തായി, സി.ആര്‍. നീലകണ്Oൻ, ജോൺ പെരുവന്താനം, ഡിജോ കാപ്പൻ, ആര്‍. ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. എസ്. അശോകൻ, സി.പി മാത്യു തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ കൂടിച്ചേരുമെന്ന് പ്രോഗ്രാം കൺവീനർ മനോജ് കോക്കാട്ട് അറിയിച്ചു.

Advertisment