Advertisment

ഇടുക്കിജില്ലാ ഒളിമ്പിക് ഗെയിംസ് വെയിറ്റ് ലിഫ്റ്റിംഗ് മത്സരങ്ങൾ നാളെ

New Update

publive-image

തൊടുപുഴ: ഒന്നാമത് ഇടുക്കിജില്ലാ ഒളിമ്പിക്സ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിംഗ് മത്സരങ്ങൾ നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾ ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ തോംസൺ ജോസഫ് ഉത്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ്‌ എം.എൻ ബാബു അധ്യക്ഷനായിരിക്കും.

കോളേജ് ബർസർ ഫാദർ പോൾ കാരക്കൊമ്പിൽ, വൈസ് പ്രിൻസിപ്പാൾ ഫാദർ മാനുവൽ പിച്ചളക്കാട്ട്, കോളേജ് ഫിസിക്കൽ എച് ഒ ഡി എബിൻ വിൽ‌സൺ, ജില്ല വെയിറ്റ് ലിഫ്റ്റിംഗ് സെക്രെട്ടറിയും സംസ്ഥാന ട്രെഷററും ആയ പി.ആർ രതീഷ് കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ശരത് യു. നായർ തുടങ്ങിയവർ പങ്കെടുക്കും.

Advertisment