Advertisment

ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയില്‍ പഞ്ചായത്തു വക 52 വീടുകള്‍ നിര്‍മ്മിച്ചു നൽകും; ജിജി.കെ.ഫിലിപ്പ്

New Update

publive-image

Advertisment

ഇടുക്കി: ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 52 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അറിയിച്ചു. ഒരു ഗ്രാമ പഞ്ചായത്തില്‍ ഒരു വീടെന്ന നിലയില്‍ ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലായാണ് 52 വീടു നല്‍കുന്നത്.

ഓരോ ഗ്രാമപഞ്ചായത്തും ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ കണ്ടെത്തി ജില്ലാ പഞ്ചായത്തിന് ലിസ്റ്റ് നല്കും. മറ്റ് ഭവന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയാണ് ഇതില്‍ പരിഗണിക്കുന്നത്. ഓരോ വീടിനും നാല് ലക്ഷം രൂപ വീതമാണ് ജില്ലാ പഞ്ചായത്ത് ധനസഹായം നല്കുന്നത്.

ജില്ലയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 26 മുതല്‍ അടുത്ത വർഷം ജനുവരി 25 വരെ നീണ്ടു നിൽക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. 2023 ജനുവരി 25 ന് മുന്‍പായി വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറും വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Advertisment