Advertisment

രാഹുൽ ഗാന്ധിയെ വേട്ടയാടി കോൺഗ്രസിനെ തകർക്കാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രം; മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

 

Advertisment

publive-image

കരിമണ്ണൂര്‍: എൻഫോഴ്സ്മെന്റ് ഡയറക് ടറെറ്റ് ഒരിക്കൽ കുറ്റവിമുക്തനാക്കിയ രാഗുൽ ഗാന്ധിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതം മാത്രമാണ്. രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കുവാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ കെപിസിസി ആഹ്വാനമനുസരിച്ച് കോൺഗ്രസ് കരിമണ്ണൂർ ബ്ളോക്ക് കമ്മിറ്റി കരിമണ്ണൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു റോയ് കെ പൗലോസ്.

publive-image

 

ബ്ളോക്ക് പ്രസിഡന്റ് ഏ.എം ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ നെടിയ പാല, സി പി കൃഷ്ണൻ അഡ്വ. ആൽബർട്ട് ജോസ് ,മനോജ് കോക്കാട്ട്, മാത്യു എം ജോൺ, ബേബി തോമസ് ,ടി കെ നാസർ, മനോജ് തങ്കപ്പൻ.സജി കണ്ണപ്പുഴ, ജോഷി എടാട്ട്, എന്നിവർ പ്രസംഗിച്ചു.

ധർണ്ണക്ക് മുന്നോടിയായി നടന്ന മാർച്ചിന് രാജു ഓടയ്ക്കൽ,ദിലിപ് ഇളയിടം, കെ.ആര്‍ സോമരാജ്, സുശീല ചന്ദ്രൻ, നൈസി ഡെനിൽ, ആൻസി സോജൻ, ആൻസി സിറിയക്, ബിന്ദു പ്രസന്നൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment