Advertisment

മദർ തെരേസയുടെ സഭാംഗവും ഹൈദ്രബാദ് പ്രൊവിൻസിലെ വാറങ്കൽ ഭവനത്തിലെ അംഗമായിരുന്ന സിസ്റ്റർ ഡയനീഷ്യ കുമ്പുക്കൽ നിര്യാതയായി

New Update

publive-image

Advertisment

വണ്ണപ്പുറം: കുമ്പുക്കൽ പരേതരായ അബ്രാഹം-റോസമ്മ മകൾ സിസ്റ്റർ ഡയനീഷ്യ എം.സി (ഫിലോമിന -71 ) നിര്യാതയായി. സംസ്ക്കാരം സെക്കന്തരാബാദ്‌ മഠം ചാപ്പലിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളി സിമിത്തേരിയിൽ നടത്തി. മദർ തെരേസയുടെ സഭാംഗവും ഹൈദ്രബാദ് പ്രൊവിൻസിലെ വാറങ്കൽ ഭവനത്തിലെ അംഗമാണ്.

1969 ജൂൺ ആറിന് കൽക്കട്ടയിലെ മദർ തെരേസയുടെ മഠത്തിൽ ചേർന്നു. കൽക്കട്ട, ഡാര്ജിലിങ്, കുർസിയോങ്, തിന്ധാരിയ മഠങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചു. 1987 ൽ നോവിസ് മിസ്ട്രസ്സായും 1988 ൽ മദ്രാസ് റീജിയന്റെ റീജിയണൽ സുപ്പീരിയറായും സേവനം ചെയ്തു.

അരുണാചൽ പ്രെദേശിൽ ആദ്യത്തെ മഠം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. അസം, മധ്യപ്രദേശ്‌ മിഷൻ പ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്നു. 2000 മുതൽ ആന്ധ്രാപ്രദേശിലെ വിജയവാഡ, നെല്ലൂർ, നൽഗുണ്ട, എല്ലൂർ, ശ്രീകാകുളം മിഷനുകളിലും പ്രവർത്തിച്ചരുന്നു.

സഹോദരങ്ങൾ: ജോസഫ്, ചിന്നമ്മ, അഗസ്റ്റിൻ, ആന്റണി, ലൂസി, ഫ്രാൻസീസ്, സോഫി, ജോഷി, പരേതരായ അബ്രാഹം, മറിയാമ്മ, വത്സമ്മ.

Advertisment