Advertisment

സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്, ആപ്പുകള്‍ സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നു-ഫേസ്ബുക്കിനെതിരെ ആഞ്ഞടിച്ച് മുന്‍ ജീവനക്കാരി

New Update

publive-image

Advertisment

ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജീവനക്കാരി രംഗത്ത്. ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനാണ് തന്റെ മുന്‍സ്ഥാനപത്തിനെതിരെ ആഞ്ഞടിച്ചത്.

സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്ന് ഹൗഗന്‍ പറയുന്നു. ഫേസ്ബുക്ക് ആപ്പുകള്‍ സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിന് അറിയാമായിരുന്നുവെന്നും, ഫേസ്ബുക്കിലെ വിദ്വേഷ പ്രചരണം, വ്യാജവാര്‍ത്ത എന്നിവയുടെ ഉറവിടങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്കിന് ധാരണയുണ്ടായിരുന്നുവെന്നും ഹൗഗന്‍ പറഞ്ഞു.

ഫേസ്ബുക്ക് അല്‍ഗോരിതത്തിലും പ്രശ്‌നങ്ങളുണ്ട്. അഞ്ച് മിനിറ്റ് നേരം സ്‌ക്രോള്‍ ചെയ്യുന്നയാളെ കാണിക്കുന്ന ഉള്ളടക്കങ്ങള്‍ അയാളുടെ നേരത്തെയുള്ള 'എന്‍ഗേജുമെന്റുകളെ' അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവഴി വ്യാജവാര്‍ത്തകളും, വിദ്വേഷപ്രചരണവും നിരന്തരം ആളുകളിലേക്ക് എത്തുന്നുവെന്നും ഹൗഗന്‍ ചൂണ്ടിക്കാട്ടി.

facebook
Advertisment