Advertisment

2700 വര്‍ഷത്തോളം പഴക്കമുള്ള വൈന്‍ നിർമാണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകര്‍

New Update

publive-image

ബാഗ്ദാദ്: ഇറാഖില്‍ പുരാവസ്തു ഗവേഷകര്‍ 2700 വര്‍ഷത്തോളം പഴക്കമുള്ള വൈന്‍ നിർമാണശാല കണ്ടെത്തി. ഇറാഖിലെ ദോഹുകിന് സമീപമുള്ള പ്രദേശത്തുനിന്നാണ് അസീറിയന്‍ രാജാക്കന്‍മാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വൈന്‍ ഉത്പാദിപ്പിക്കാനായി നിര്‍മിച്ച വലിയ വൈന്‍ ഫാക്ട്‌റിയുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്.

വൈന്‍ നിര്‍മാണത്തിനായി ഉപയോഗിച്ച പ്രസ്സറുകള്‍ ഉള്‍പ്പെടെയുള്ള 14 വസ്തുക്കളും ഇവിടെനിന്ന് ലഭിച്ചു. വടക്കന്‍ ഇറാഖിലെ ഫയ്ഡ മേഖലയില്‍ നിന്ന്‌ നിരവധി അമൂല്യ ശിലാശില്‍പങ്ങളും ഗവേഷകസംഘം കണ്ടെടുത്തിട്ടുണ്ട്.

Advertisment