Advertisment

മകളുടെ മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ പോലീസ് സ്‌റ്റേഷനില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് അമ്മ; എനിക്കവനോട് ക്ഷമിക്കാന്‍ കഴിയില്ല, ഞാനവളുടെ അമ്മയാണെന്ന് കണ്ണീരോടെ സ്ത്രീ; പന്ത്രണ്ട് വര്‍ഷത്തിനിടെ പ്രതി ദുരുപയോഗം ചെയ്തത് നൂറോളം മൃതദേഹങ്ങള്‍

New Update

publive-image

Advertisment

ലണ്ടന്‍: മകളുടെ മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ പോലീസ് സ്‌റ്റേഷനില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് അമ്മ. നെവ്രസ് കമല്‍ എന്ന യുകെ സ്വദേശിയായ അമ്മയാണ് തന്റെ 24കാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തയാളെ പോലീസ് സ്‌റ്റേഷനില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുന്‍ ആശുപത്രി ഇലക്ട്രീഷ്യനും കൊലപാതകിയുമായ ഡേവിഡ് ഫുള്ളറാണ് നെവ്രസിന്റെ മകളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

ഡേവിഡ് ഫുള്ളര്‍ ഇലക്ട്രീഷ്യനായ ആശുപത്രിയില്‍ വെച്ച് നൂറോളം മൃതദേഹങ്ങളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. കമലിന്റെ മകളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ഇവരെ അറിയിച്ചിരുന്നു. ഇതറിഞ്ഞതോടെയാണ് തകര്‍ന്നുപോയ കമല്‍ ഡേവിഡ് ഫുള്ളറിനെ കൊല്ലാനായി ഇയാളെ അറസറ്റ് ചെയ്ത് കൊണ്ടു വന്ന സ്റ്റേഷനിലേക്ക് കത്തിയുമായി എത്തിയത്.

എന്നാല്‍ കത്തിയുമായി പാഞ്ഞെത്തിയ കമലിനെക്കണ്ട് പോലീസുകാര്‍ തെറ്റിദ്ധരിക്കുകയും ബലമായി തടഞ്ഞുവെക്കുകയും ചെയ്തു. എന്റെ മകളെ പീഡിപ്പിച്ചവനെ എനിക്ക് കൊല്ലണമെന്ന് ഇവര്‍ അലറിക്കൊണ്ട് പറഞ്ഞെങ്കിലും മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്നാണ് പോലീസുകാര്‍ കരുതിയത്. ഇതേത്തുടര്‍ന്ന് ഒരു ദിവസത്തോളം ഇവര്‍ക്ക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു.

പിന്നീട് കമലിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടപ്പോള്‍ പോലീസുകാര്‍ സാന്ത്വനവുമായെത്തി. എന്റെ മകളെ അയാള്‍ സ്പര്‍ശിച്ചുവെന്നു പോലും ചിന്തിക്കാന്‍ എനിക്ക് കഴിയുന്നില്ലെന്ന് കമല്‍ പറഞ്ഞു. എന്റെ കുട്ടിയെ ഉപദ്രവിച്ച് അയാളെ ഞാനൊരിക്കലും വെറുടെ വിടില്ല. എനിക്കവനോട് ക്ഷമിക്കാന്‍ കഴിയില്ല. ഞാനവളുടെ അമ്മയാണ് എന്നും കമല്‍ പറഞ്ഞു.

2020 ജൂലൈയില്‍ കാറിന് തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കെന്റിലെ പാലത്തില്‍ നിന്ന് വീണ് പരിക്കേറ്റാണ് നെവ്രസിന്റെ മകള്‍ മരിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം എത്തിച്ച ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചാണ് ഡേവിഡ് ഫുള്ളര്‍ ലൈംഗിക ദുരുപയോഗം നടത്തിയത്. 2008 നും 2020 നും ഇടയില്‍ കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലില്‍ നൂറോളം സ്ത്രീകളുടെ മൃതശരീരങ്ങളെയാണ് ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. ഇതില്‍ ഒന്‍പത് വയസ്സ് മുതല്‍ നൂറ് വയസ്സ് വരെ പ്രായമുള്ളവര്‍ ഉണ്ടായിരുന്നു.

Advertisment