Advertisment

ബ്രിട്ടനില്‍ പ്രതിദിന ഒമിക്രോണ്‍ കേസുകള്‍ ഒരു ലക്ഷം കടന്നു; യൂറോപ്പ്യന്‍ രാജ്യങ്ങളിൽ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു

New Update

 

Advertisment

publive-image

ബ്രിട്ടനില്‍ പ്രതിദിന ഒമിക്രോണ്‍ കേസുകള്‍ ആദ്യമായി ഒരു ലക്ഷം കടന്നു. 1,06,122 പേര്‍ക്കാണ് 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിലും ഡെന്‍മാര്‍ക്കിലുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടണില്‍ 69,147 പേര്‍ക്കും ഡെന്മാര്‍ക്കില്‍ 26,362 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഒമിക്രോണിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. ക്രിസ്തുമസിന് ശേഷം ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന ലോക്ഡൗണിലേക്ക് കടക്കും.

Advertisment