Advertisment

പണവും കൊക്കെയ്‌നും ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ചു; ഒടുവില്‍ ന്യൂ ഇയറിന് ജയിലിനകത്തായി മയക്കുമരുന്ന് വ്യാപാരി

author-image
nidheesh kumar
New Update

publive-image

Advertisment

മെര്‍സിസൈഡ്: പണവും കൊക്കെയ്‌നും ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ച മയക്കുമരുന്ന് വ്യാപാരിക്ക് ഒടുവില്‍ ന്യൂ ഇയര്‍ ജയിലില്‍ ആഘോഷിക്കേണ്ടി വന്നു. മാര്‍വിന്‍ പോര്‍സെല്ലി എന്ന മയക്കുമരുന്ന് ഡീലറാണ് വ്യത്യസ്ത ക്രിസ്മസ് ട്രീ ഒരുക്കി ജയിലിലായത്. വിവിധ മയക്കുമരുന്നുകളും ഇരുപത് പൗണ്ട് നോട്ടുകളും കൊണ്ട് അലങ്കരിച്ചാണ് ഇയാള്‍ വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കിയത്.

ക്രിസ്മസ് ട്രീ ഭംഗിയാക്കിയതിനു ശേഷം ഡീലറായ മാര്‍വിന്‍ പോര്‍സെല്ലി തന്റെ മൊബൈല്‍ ഫോണില്‍ ഈ ട്രീ അലങ്കാരങ്ങളുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പ്രീയപ്പെട്ടവര്‍ക്കെല്ലാം ഈ ഫോട്ടോ അയച്ചു കൊടുത്തതോടെയാണ് മാര്‍വിന്‍ പോര്‍സെല്ലിയെ തേടി പോലീസ് എത്തിയത്. ഒരു പ്രധാന മയക്കുമരുന്ന് റാക്കറ്റുമായുള്ള ഇയാളുടെ ബന്ധം തെളിയിക്കുന്ന വലിയ തെളിവുകളുടെ കൂമ്പാരത്തിലേക്കാണ് ഈ ചിത്രം വഴി പോലീസ് എത്തിച്ചേര്‍ന്നത്.

ഓവര്‍ബോര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു വലിയ ഓപ്പറേഷന്റെ ഭാഗമായാണ് പോര്‍സെല്ലിയെ അറസ്റ്റ് ചെയ്തതെന്ന് വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ പോലീസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പോലീസ് വിവരം പങ്കുവെച്ചത്. മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും പോലീസ് പറഞ്ഞു.

ആളുകള്‍ അമിതമായി മയക്കുമരുന്ന് കഴിക്കാന്‍ തുടങ്ങുമ്പോള്‍, അവരുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തു വരും. അതാണിപ്പോള്‍ പോര്‍സെല്ലിയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് പോലീസ് പ്രതികരിച്ചു. തുടര്‍ന്നുള്ള ട്വീറ്റില്‍, പണവും മയക്കുമരുന്ന് പാക്കറ്റുകളും ഉള്ള പോര്‍സെല്ലിയുടെ ക്രിസ്മസ് ട്രീയുടെ ഫോട്ടോ പോലീസ് പങ്കിട്ടു. ഓവര്‍ബോര്‍ഡ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ഓപ്പറേഷന്റെ ഭാഗമായാണ് പോര്‍സെല്ലിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഈ മനുഷ്യന്‍ ഗുരുതരമായ കുറ്റവാളിയായിരുന്നുവെന്നും ഇയാളുടെ സംഘത്തില്‍പ്പെട്ടവര്‍ ആയുധധാരികളുമായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. പോര്‍സെല്ലിയെ കൂടാതെ മറ്റ് എട്ട് പേരെയും ഓപ്പറേഷനില്‍ പിടികൂടി, 1.3 ദശലക്ഷം യൂറോ (ഏകദേശം 10.90 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടുന്ന നിരവധി പാഴ്‌സലുകളും പോലീസ് പിടിച്ചെടുത്തു.

Advertisment