Advertisment

കൊവിഡ് ബാധിച്ച് കോമയിലായ നഴ്‌സിന് വയാഗ്രയുടെ സഹായത്തോടെ പുനർജൻമമേകി ഡോക്ടർമാർ

New Update

publive-image

Advertisment

കൊവിഡ് ബാധിച്ച് കോമയിലായ നഴ്‌സ് ജീവിതത്തിലേക്ക് തിരികെയെത്തി. 28 ദിവസം ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന നഴ്‌സിനെ ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടർമാർ നൽകിയ കൂടിയ ഡോസ് വയാഗ്രയാണ് രക്ഷിച്ചത്.

യുകെയിലെ ലിങ്കൺഷെയർ സ്വദേശി മോണിക്ക ആൽമെയ്ഡയ്ക്കാണ് ഇങ്ങനെ ഒരു പുനര്‍ജന്മം സാധ്യമായത്. ഒക്ടോബർ 31 -ന് കൊവിഡ് സ്ഥിരീകരിച്ച മോണിക്കയെ നവംബർ 9 -ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. താമസിയാതെ അവസ്ഥ വളരെ മോശമായതിനെ തുടർന്ന് നവംബർ 16 -ന് അവരെ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

ആഴ്ചകളോളം ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം.

ഒരു അവസാന പരീക്ഷണം എന്ന നിലക്ക് ഡോക്ടർ മോണിക്ക്യ്ക്ക് ഒരു ലാകൂടിയ ഡോസ് വയാഗ്ര നൽകുന്നത്. അതോടെ അവരുടെ നില മെച്ചപ്പെട്ടു. ഓക്സിജന്റെ അളവിലും മാറ്റമുണ്ടായി. കഴിഞ്ഞ ദിവസം മയക്കം വിട്ടുണർന്ന മോണിക്കയ്ക്ക് തന്നെ രക്ഷിച്ച മരുന്നിനെക്കുറിച്ച് സഹപ്രവർത്തകൻ കൂടിയായ ഡോക്ടർ പറഞ്ഞപ്പോൾ ആദ്യം തമാശയായാണ് തോന്നിയതെന്ന് മോണിക്ക പറയുന്നു.

Advertisment