Advertisment

ശാരീരിക വൈകല്യമുള്ള യുവതിയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; വായില്‍ ചാരം തിരുകുകയും, കാല്‍ കടത്തി മര്‍ദ്ദിക്കുകയും ചെയ്തു; 43കാരനായ പ്രതി പിടിയില്‍

author-image
nidheesh kumar
New Update

publive-image

Advertisment

ഐഡഹോ: ശാരീരിക വൈകല്യമുള്ള യുവതിയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ ഐഡഹോയിലെ ലൈംഗിക കുറ്റവാളി പൈറേറ്റ് ശിക്ഷിക്കപ്പെട്ടു. തെളിവുകള്‍ തനിക്കെതിരാണെന്ന് വ്യക്തമായതിനാല്‍ താന്‍ വിചാരണയ്ക്ക് തയ്യാറാകുന്നുവെന്ന് ഇയാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡാനിയല്‍ സെലോവിച്ച് എന്ന 43കാരന്‍ 2013ലാണ് പേരു മാറ്റി പൈറേറ്റ് എന്ന പേര് സ്വീകരിച്ചത്.

2009 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് പൈറേറ്റ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. അതിനു ശേഷം യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവര്‍ക്കൊപ്പം ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. പിന്നീടാണ് പ്രതി പരാതിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. സിഗരറ്റ് ഉപയോഗിച്ച് പലതവണ ശരീരം പൊള്ളിച്ചു.

വായിലേക്ക് സിഗരറ്റിന്റെ ചാരം ഇടുകയും തല പുറകിലേക്ക് വലിച്ചു പിടിച്ചതിനു ശേഷം വായില്‍ കാല്‍ കടത്തി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. വൈകല്യമുള്ള സ്ത്രീക്ക് നേരെയുള്ള ശാരീരിക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും തനിക്ക് ആകെയുള്ള വിഷമം ഇക്കാര്യത്തില്‍ താന്‍ തര്‍ക്കത്തിന് പോയില്ലെന്നതാണെന്നും പൈറേറ്റ് പിന്നീട് പ്രതികരിച്ചു.

Advertisment