Advertisment

ടെക്‌സാസിലെ കളിസ്ഥലത്ത് നിന്ന് കാണാതായ മൂന്നു വയസുകാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; കാണാതായത് അഫ്ഗാനില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ കുടുംബത്തിലെ കുട്ടി

author-image
nidheesh kumar
New Update

publive-image

Advertisment

ടെക്സാസ്: ടെക്‌സാസിലെ കളിസ്ഥലത്ത് നിന്ന് കാണാതായ മൂന്നു വയസുകാരിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി എഫ്ബിഐ. ലിന സദര്‍ ഖില്‍ എന്ന മൂന്നു വയസുകാരിയെയാണ് പ്ലെ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കാണാതായത്. ഡിസംബര്‍ 20നാണ് കുട്ടിയെ കാണാതായത്. ഇതുവരെ യാതൊരു വിവരങ്ങളും പോലീസിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല.

അഫ്ഗാനില്‍ നിന്ന് യുഎസിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കുടുംബമാണ് ലിനയുടേത്. സാന്‍ അന്റോണിയോ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ കളിസ്ഥലത്ത് വെച്ചാണ് കുട്ടിയെ അവസനാമായി എല്ലാവരും കണ്ടത്. എന്നാല്‍ ലിനയുടെ അമ്മയുടെ ശ്രദ്ധ മാറിയ സമയത്ത് കുട്ടിയെ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള സമഗ്രമായ തിരച്ചിലില്‍ എഫ്ബിഐ ഡൈവ് ടീമുകള്‍ ചേര്‍ന്നതായി നെറ്റ്വര്‍ക്ക് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

തിരച്ചില്‍ ശക്തമായി തുടരുകയാണെന്ന് സാന്‍ അന്റോണിയോ പോലീസ് മേധാവി വില്യം മക്മാനസ് പറഞ്ഞു. അണ്ടര്‍വാട്ടര്‍ സെര്‍ച്ച് ആന്‍ഡ് എവിഡന്‍സ് റെസ്പോണ്‍സ് ടീം കുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക ഉപകരണങ്ങളും സാങ്കേതികവിദ്യയും വിന്യസിക്കുമെന്ന് ചീഫ് പറഞ്ഞു. ലിനയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സാന്‍ അന്റോണിയോയിലെ ഇസ്ലാമിക് സെന്റര്‍ 100,000 ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാദേശിക ക്രൈം സ്റ്റോപ്പേഴ്‌സ് പ്രഖ്യാപിച്ച 50,000 ഡോളറിന് പുറമേയാണിത്.

Advertisment